Webdunia - Bharat's app for daily news and videos

Install App

Amala Paul; ആ നടിയുടെ ആരാധികയാണ് ഞാൻ, ലോകാത്ഭുതങ്ങളിൽ ഒന്നാണ് അവൾ: അമല പോൾ

കഴിഞ്ഞ വർഷം രണ്ട് മലയാള സിനിമയാണ് അമലയുടേതായി റിലീസ് ആയത്.

നിഹാരിക കെ.എസ്
ബുധന്‍, 23 ജൂലൈ 2025 (10:57 IST)
നീലത്താമര എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് അമല പോൾ തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ, കരിയറിൽ വലിയൊരു ബ്രേക്ക് ആയത് മൈന എന്ന തമിഴ് ചിത്രമാണ്. മൈനയുടെ റിലീസിന് ശേഷം അമല തമിഴിലെ സെൻസേഷണൽ താരമായി മാറി. സൂര്യ, വിജയ് എന്നിവരുടെയെല്ലാം നായികയായി അമല തമിഴിൽ നിറഞ്ഞു നിന്നു. മലയാളത്തിലും നടി സിനിമകൾ ചെയ്തു. കഴിഞ്ഞ വർഷം രണ്ട് മലയാള സിനിമയാണ് അമലയുടേതായി റിലീസ് ആയത്. 
 
ഇപ്പോഴിതാ, തന്റെ ഇഷ്ട നടിയെ കുറിച്ച് മനസ് തുറക്കുകയാണ് അമല പോൾ. ഐശ്വര്യ റായിയുടെ വലിയ ഒരു ആരാധികയാണ് താനെന്നും, ജീൻസ് എന്ന ചിത്രത്തിലെ 'പൂവുക്കുൾ' എന്ന പാട്ട് കണ്ടപ്പോൾ ഐശ്വര്യയും ലോകാത്ഭുതങ്ങളിൽ ഒന്നായി തോന്നിയെന്നും അമല പറയുന്നു.   
 
ആദ്യവിവാഹബന്ധം വേർപ്പെടുത്തിയ ശേഷം രണ്ടാം ഭർത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടി അമല പോൾ. പൂർണമായും അമലയെ മനസിലാക്കുന്ന ഭർത്താവാണ് ജ​ഗത് ദേശായി. സംവിധായകൻ എ.എൽ വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇത്. മൂന്ന് വർഷം മാത്രം നീണ്ടുനിന്ന ഈ ബന്ധം 2014 ൽ അവസാനിച്ചു. സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു ഇത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan: വലിയ ചുടുകാട്ടില്‍ വി.എസ് അന്ത്യവിശ്രമം കൊള്ളുക ഇവിടെ; തൊട്ടടുത്ത് പ്രിയ സുഹൃത്ത്

Karkadaka Vavu: കര്‍ക്കടക വാവ്, സംസ്ഥാനത്ത് നാളെ പൊതു അവധി

വിഎസിനെ കാണാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് ചെന്നിത്തല

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

അടുത്ത ലേഖനം
Show comments