Select Your Language

Notifications

webdunia
webdunia
webdunia
webdunia

16 ആം വയസ്സിൽ അഞ്ചു വയസ്സുകാരന്റെ അമ്മ! എങ്ങനെ സമ്മതിച്ചുവെന്ന് ഇന്നും അറിയില്ലെന്ന് സംഗീത

Sangeetha

നിഹാരിക കെ.എസ്

, ഞായര്‍, 8 ജൂണ്‍ 2025 (11:09 IST)
ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരൊറ്റ ചിത്രം മാത്രം മതി സംഗീതയെ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ. അതിന് മുൻപും ശേഷവും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും, ഇപ്പോൾ വർഷങ്ങൾക്ക് ശേഷം സംഗീത സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയെങ്കിലും മലയാളികൾക്ക് ഇന്നും സംഗീത, ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്യാമള തന്നെയാണ്. രജിനികാന്തിന്റെയും നാഗാർജുനയുടെയും സിനിമയിലൊക്കെ ബാലതാരമായി അഭിനയിച്ച നടി, നായികയായി അഭിനയിക്കുമ്പോൾ 16 വയസ്സായിരുന്നു പ്രായം.
 
16 വയസുള്ളപ്പോൾ തന്നെക്കാൾ മുപ്പത് വയസ്സ് കൂടുതലുള്ള രാജ്കിരണിന്റെ ഭാര്യയായിട്ടായിരുന്നു സംഗീത നായികയായി അഭിനയിച്ചത്. അഞ്ച് വയസ്സുകാരന്റെ അമ്മയായി. എങ്ങനെ അതിന് സമ്മതിച്ചു എന്ന ചോദ്യത്തിന് ഇന്ന് വ്യക്തമായ ഒരു മറുപടി സംഗീതയ്ക്കില്ല. പക്ഷേ അന്നൊരു എതിർപ്പും ഇല്ലാതെയാണ് അഭിനയിച്ചത് എന്ന് ഇപ്പോഴും ഓർമയുണ്ട്. കരിയറിലെ ഏറ്റവും മികച്ച വേഷമായിട്ടും സംഗീത അതിനെ കാണുന്നു.
 
തന്റെ യതാർത്ഥ പ്രായത്തെക്കാൾ, എത്രയോ മുതിർന്ന സ്ത്രീ കഥാപാത്രങ്ങളാണ് ഞാൻ സിനിമയിൽ ചെയ്തിട്ടുള്ളത്. രാജ്കിരൺ സാറിന്റെ മാത്രമല്ല, അന്ന് മമ്മൂട്ടി സാറിന്റെയും പ്രഭു സാറിന്റെയുമെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും എന്റെ നായകന്മാരുടെ പ്രായം എന്നെ അധികം ചിന്തിപ്പിച്ചിട്ടേയില്ല. ഞാൻ ചെയ്യുന്ന കഥാപാത്രത്തിനപ്പുറം നായകന്മാരുടെ പ്രായമോ സ്റ്റാർഡമോ നോക്കാറില്ല. ഇന്നും അത് അങ്ങനെ തന്നെയാണ്.
 
ചാവേർ എന്ന ചിത്രത്തിൽ അർജുൻ അശോകന്റെ അമ്മയായിട്ടാണ് ഞാൻ അഭിനയിച്ചത്. അർജുനും എനിക്കും വലിയ പ്രായ വ്യത്യാസം ഒന്നുമില്ല. പക്ഷേ എന്നെ സംബന്ധിച്ച് കഥാപാത്രമാണ് പ്രധാനം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ അതിനെ അകറ്റി നിർത്താറില്ല, അങ്ങനെ എന്റെ പ്രായം ആരെങ്കിലും അറിയണം എന്ന നിർബന്ധവും എനിക്കില്ല, സംഗീത പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓരോ ചോദ്യവും ബുള്ളറ്റ് ഷോട്ട് പോലെ, കൂടപ്പിറപ്പ് ആയാൽ ഇങ്ങനെ വേണം': അഹാനയ്ക്ക് കൈയ്യടി