Select Your Language

Notifications

webdunia
webdunia
webdunia
webdunia

Amala Paul; കാരണക്കാരൻ വിജയ്‌യുടെ പിതാവ്, കുറ്റപ്പെടുത്തലും പഴിചാരലും അമലയ്ക്കും? നടിക്ക് പിന്തുണ

സംവിധായകൻ എ.എൽ വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭർത്താവ്.

Amala Paul

നിഹാരിക കെ.എസ്

, ശനി, 19 ജൂലൈ 2025 (17:30 IST)
ആദ്യവിവാഹബന്ധം വേർപ്പെടുത്തിയ ശേഷം രണ്ടാം ഭർത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടി അമല പോൾ. പൂർണമായും അമലയ മനസിലാക്കുന്ന ഭർത്താവാണ് ജ​ഗത് ദേശായി. സംവിധായകൻ എ.എൽ വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇത്. മൂന്ന് വർഷം മാത്രം നീണ്ടുനിന്ന ഈ ബന്ധം 2014 ൽ അവസാനിച്ചു. സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു ഇത്. 
 
ഡിവോഴ്സ് വാർത്ത വന്നതോടെ പലരും അമലയെ കുറ്റപ്പെടുത്തി. സിനിമ മേഖലയിൽ അധികം ശത്രുക്കളൊന്നുമില്ലാത്ത ഡീസന്റ് ആളുകളിൽ ഒരാളായിരുന്നു വിജയ്. ഇതാണ് അമലയ്ക്ക് നേരെ കുറ്റപ്പെടുത്തലുകൾ വരാൻ കാരണം. അമല കുടുംബിനിയായി ജീവിക്കാൻ വിസമ്മതിച്ചു എന്നായിരുന്നു ഇവരുടെ വാദം. ഇതേക്കുറിച്ച് റെഡിറ്റിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ, എഎൽ വിജയുടെ പിതാവ് എഎൽ അളകപ്പനാണ് യഥാർത്ഥ വിലാണെന്നാണ് പുതിയ കണ്ടെത്തൽ.
 
രണ്ട് മതസ്ഥരാണ് അമല പോളും വിജയും. വിജയുടെ കുടുംബം യാഥാസ്ഥിതികരാണ്. പ്രത്യേകിച്ചും എഎൽ അളകപ്പൻ. വിവാഹ ശേഷം അമല പോൾ അഭിനയ രം​ഗത്ത് തുടരരുതെന്ന കർശനി നിബന്ധന അളകപ്പനുണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകൾ അമല പൂർത്തിയാക്കി. കരിയറിൽ തുടരാൻ താൽപര്യമില്ലെന്ന് അമല അന്ന് വ്യക്തമാക്കിയതുമാണ്. 
 
വിവാഹ ശേഷം ചില സിനിമകളിൽ അമല പോൾ അഭിനയിച്ചു, ധനുഷ് നിർമ്മിച്ച അമ്മ കണക്കായിരുന്നു ആദ്യം ചെയ്തത്. പിന്നീട് തുടരെ പ്രൊജക്ടുകൾ കമ്മിറ്റ് ചെയ്തു. വിജയ് ഇതിൽ എതിർപ്പ് പറഞ്ഞില്ലെങ്കിലും അളകപ്പൻ അസ്വസ്ഥനായി. മരുമകൾക്കെതിരെ അളകപ്പൻ സംസാരിച്ചു. പലപ്പോഴും ഭർത്താവിന്റെ മാതാപിതാക്കൾ അമലയോട് തെറ്റായ രീതിയിൽ സംസാരിക്കുകയും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുകയും ചെയ്തു.
 
പിന്നീടൊരിക്കൽ ധനുഷാണ് വിവാഹ മോചനത്തിന് കാരണമെന്നും അളകപ്പൻ ആരോപിച്ചു. അമല പോളിനെക്കുറിച്ച് പല ​ഗോസിപ്പുകളും സിനിമാ രം​ഗത്ത് പ്രചരിക്കാൻ കാരണമായത് അളകപ്പന്റെ പ്രസ്താവനയാണ്. നിർമാതാവ് കൂടിയായ അളകപ്പന് തമിഴ് സിനിമാ ലോകത്ത് അത്യാവശ്യം നല്ല സ്വാധീനവുമുണ്ട്. ഏതായാലും വർഷങ്ങൾക്ക് ശേഷം അമലയ്ക്ക് തമിഴകത്ത് നിന്നും പിന്തുണ ലഭിക്കുന്നുണ്ട്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Hridayapoorvam Official Teaser: 'നിനക്ക് ഫഫയെ മാത്രമ്രേ അറിയൂ?'; ചിരിപ്പിച്ച് 'ഹൃദയപൂര്‍വ്വം' ടീസര്‍, ഓണം ലാലേട്ടന്‍ തൂക്കുമോ?