Publish Date: Wed, 09 Mar 2022 (19:26 IST)
Updated Date: Wed, 09 Mar 2022 (19:30 IST)
അമീഷ് ത്രിപാഠിയുടെ ശിവ നോവൻ പരമ്പര വെബ് സീരീസാകുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ നോവലുകളാണ് വെബ് സീരീസാകുന്നത്.. ഇതിൽ ആദ്യ നോവലായ മെലൂഹയിലെ ചിരഞ്ജീവികൾ ശേഖർ കപൂർ സംവിധാനം ചെയ്യും.
മിസ്റ്റർ ഇന്ത്യ, ബാൻഡിറ്റ് ക്വീൻ എന്നീ ചിത്രങ്ങളിലൂടെ ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള സംവിധായകനാണ് ശേഖർ കപൂർ.ഇൻ്റർനാഷണൽ ആർട്ട് മെഷീനാണ് പരമ്പര നിർമിക്കുക. ശിവ എന്ന പേരിലാകും പരമ്പര പുറത്തിറങ്ങുക.
അസാധാരണമായ പാത്ര സൃഷ്ടിപ്പും മിത്തിൽ നിന്ന് കൃത്യമായി അഡാപ്റ്റ് ചെയ്തുണ്ടാക്കിയിരിക്കുന്ന ലോകവും വിവരണങ്ങളുമായി ഏറെ പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള പുസ്‌തകമാണ് ശിവ ട്രിലോജി.