Webdunia - Bharat's app for daily news and videos

Install App

തിരഞ്ഞെടുപ്പുണ്ടാകില്ല? പ്രസിഡന്റായി മോഹൻലാൽ തുടരുമോ?; A.M.M.A ജനറൽ ബോഡി യോഗം നാളെ

അഡ്ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ എടുത്ത തീരുമാനങ്ങളും നാളെ ജനറൽ ബോഡിയിൽ അവതരിപ്പിക്കും.

നിഹാരിക കെ.എസ്
ശനി, 21 ജൂണ്‍ 2025 (16:13 IST)
താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ എറണാകുളത്തുവെച്ച് നടക്കും. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കാനാണ് ശ്രമം. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് ലഭിക്കുന്ന വിവരം. പ്രസിഡന്റ് ആയി മോഹൻലാൽ തന്നെ മതിയെന്ന തീരുമാനത്തിലാണ് അഡ്ഹോക്ക് കമ്മിറ്റി. അഡ്ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ എടുത്ത തീരുമാനങ്ങളും നാളെ ജനറൽ ബോഡിയിൽ അവതരിപ്പിക്കും. 
 
ജനറൽ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ നാളെ കണ്ടെത്തും. ബാബുരാജിനെ ജനറൽ സെക്രട്ടറി ആക്കുന്ന കാര്യവും നാളെ ചേരുന്ന ജനറൽ ബോഡി ചർച്ച ചെയ്യും. ട്രഷറർ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തുമെന്നാണ് റിപ്പോർട്ട്. ആസിഫ് അലിയെയോ കുഞ്ചാക്കോ ബോബനെയോ ട്രഷറർ സ്ഥാനത്തേക്ക് കൈപ്പിടിച്ചുയർത്തുമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 
 
ഹേമ കമ്മറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദ വെളിപ്പെടുത്തലുമായിരുന്നു കൂട്ടരാജിക്ക് പിന്നിലെ കാരണം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് താരസംഘടനയായ അമ്മയിൽ കൂട്ടരാജി നടന്നത്. പ്രസിഡന്‍റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടും; സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ

ഗുളികയിൽ ലോഹകഷണം :ബാലാവകാശ കമ്മീഷൻ കേസെടുത്തു

'പൂമാല ഞാൻ വാങ്ങി തരാം'; സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് മസ്താനി

ഇസ്രയേല്‍ സൈന്യത്തിന്റെ ഇഷ്ട ഭക്ഷണം എന്താണ്; മദ്യം കുടിക്കുമോ

വയറുവേദനയുടെ കാരണം സമ്മര്‍ദ്ദമാണെന്ന് ഡോക്ടര്‍; എട്ടുമാസത്തിന് ശേഷം കാന്‍സര്‍ ബാധിച്ച് യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments