Publish Date: Thu, 16 Jul 2020 (13:28 IST)
Updated Date: Thu, 16 Jul 2020 (13:31 IST)
അഭിനേതാക്കളുടെ പ്രതിഫലം കുറയ്‌ക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി താരസംഘടനയായ അമ്മ. ഇക്കാര്യത്തിൽ ശതമാനക്കണക്കുകൾ ആവശ്യമില്ലെന്നും സിനിമയുടെ സാഹചര്യം എന്താണെന്ന് നോക്കി നിർമാതാവിനും അഭിനേതാവിനും തന്നെ അക്കാര്യം തീരുമാനിക്കാമെന്നുമാണ് അമ്മ പറയുന്നത്.
അഭിനേതാക്കളും അണിയറപ്രവർത്തകരും തങ്ങളുടെ പ്രതിഫലം പകുതിയാക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. എന്നാൽ അത്തരത്തിൽ കൃത്യമായ ഒരു കണക്കിന്റെ ആവശ്യമില്ലെന്നാണ് അമ്മയുടെ നിലപാട്.നിലവിലെ സാഹചര്യമനുസരിച്ച് എത്രമേൽ സഹകരിക്കാനും അംഗങ്ങൾ തയ്യാറാവണമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.