Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്ന് 'അമ്മ'

പുതിയ ഭരണ സമിതി നിലവില്‍ വരും വരെ നിലവിലുള്ള ഭരണസമിതി താത്കാലിക സംവിധാനമായി തുടരുമെന്നും 'അമ്മ' സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്ന് 'അമ്മ'

രേണുക വേണു

, ചൊവ്വ, 27 ഓഗസ്റ്റ് 2024 (15:04 IST)
താരസംഘടനയായ 'അമ്മ'യുടെ പുതിയ ഭാരവാഹികളെ രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്നു തീരുമാനിക്കും. പുതിയ ഭരണ സമിതി നിലവില്‍ വരും വരെ നിലവിലുള്ള ഭരണസമിതി താത്കാലിക സംവിധാനമായി തുടരുമെന്നും 'അമ്മ' സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു. 
 
'അമ്മ' സംഘടനയുടെ ഔദ്യോഗിക പ്രസ്താവന 
 
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. 
 
രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
 
'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മ' പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവെച്ചു