തിരുനന്തപുരം : സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിത് എന്നു സിനിമാനടി ഉര്‍വശി പറഞ്ഞു. ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചു അഭിപ്രായം പറയവേയാണ് ഇവര്‍ ഇത് പറഞ്ഞത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ആ സ്ഥാനം വേണ്ടെന്നു പറയാന്‍ അവര്‍ക്ക് കഴിയണമെന്നും അതാണു പക്വതയെന്നും ഉര്‍വശി പറഞ്ഞു.
സിനിമയില്‍ മോശം അനുഭവം ഉണ്ടായ വര്‍ക്കൊപ്പമാണ് താനും എന്നു പറഞ്ഞ ഉര്‍വ്വശി അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ വിളിച്ചു കൂട്ടണമെന്നും ആവശ്യപ്പെട്ടു.
പുരുഷന്‍മാര്‍ക്ക് എതിരായാണ് ആരോപണം. സിനിമാ മേഖലയിലെ എല്ലാ പുരുഷന്മാര്‍ക്കും ഇത് അപമാനമാണ്. ഇങ്ങനെയുള്ള ് പുരുഷന്മാര്‍ക്കിടയിലാണോ തങ്ങള്‍ ജീവിക്കുന്നത് എന്ന കാര്യം ഞ്ഞെട്ടലുണ്ടാക്കുന്നത് ആണെന്നും അവര്‍ പറഞ്ഞു.
അതേ സമയം അന്തസോടെ സ്ത്രീയും പുരുഷനും ഒരുമിച്ചു കൈകോര്‍ത്താണ് നല്ല സിനിമ ഉണ്ടാകുന്നത് എന്നും പരാതിയുള്ളവര്‍ രംഗത്തു വരണമെന്നും പറഞ്ഞ ഉര്‍വശി സംഘടനയായതിനാല്‍ നിയമപരമായി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് അമ്മ പറയരുത് എന്നും ഉര്‍വശി പറഞ്ഞു. ഇത്രയും കാലം സിനിമയിലുണ്ടായിട്ട് മോശമായ ഒരു നോട്ടം പോലും ഉണ്ടായിട്ടിലെന്ന് പറഞ്ഞാല്‍ അത് കള്ളമാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.