Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെക്സ് ചെയ്യാൻ താത്പര്യമുണ്ടോ ? കൂട്ടുക്കാരെ കിട്ടുമോ? റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞെന്ന് പരാതി

Riyas khan

അഭിറാം മനോഹർ

, ഞായര്‍, 25 ഓഗസ്റ്റ് 2024 (13:11 IST)
നടന്‍ റിയാസ് ഖാനെതിരെയും ആരോപണവുമായി നടി രേവതി സമ്പത്ത്. സിദ്ധിഖിനെയും റിയാസ് ഖാനെയും പോലെ വേറെയും താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ഫോണിലൂടെ വൃത്തിക്കേട് പറയുകയാണ് റിയാസ് ഖാന്‍ ചെയ്തതെന്നാണ് നടി മാധ്യമങ്ങളോട് പറഞ്ഞത്.
 
തന്നോട് ചോദിക്കാതെ ഒരു ക്യാമറമാനായിരുന്നു റിയാസ് ഖാന് നമ്പര്‍ നല്‍കിയത്. റിയാസ് ഖാന്‍ ഫോണ്‍ വിളിച്ചപ്പൊള്‍ ചോദിച്ചത് സെക്‌സ് ചെയ്യാന്‍ ഇഷ്ടമാണോ എന്നാണ്. ഏതാണ് ഇഷ്ട പൊസിഷനെന്ന ചോദ്യവും റിയാസ് ഖാന്‍ ചോദിച്ചു. വൃത്തിക്കേട് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ലെന്നും താന്‍ 9 ദിവസം കൊച്ചിയിലുണ്ടാകും ഫ്രണ്ട്‌സില്‍ ആരെയെങ്കിലും ഒപ്പിച്ചുതന്നാല്‍ മതിയെന്ന് റിയാസ് ഖാന്‍ പറഞ്ഞതായും രേവതി സമ്പത്ത് പറഞ്ഞു.
 
നിരവധി പ്രൊഡക്ഷന്‍ കണ്ട്രോളര്‍മാര്‍ വിളിച്ച് ചില ആളുകള്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടി പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ വേറെ ഗുണമില്ലെന്നും രേവതി സമ്പത്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിച്ചിത്രത്താഴ് റീ-റിലീസിംഗിൽ രണ്ടു കോടിയിലേറെ നേട്ടം