എല്ലാമായിരുന്ന അമ്മ പോയി, ഗോപി സുന്ദറിന്റെ സങ്കടത്തിൽ പങ്കുചേർന്ന് മുൻ കാമുകി അമൃത സുരേഷ്

നിഹാരിക കെ.എസ്
വ്യാഴം, 30 ജനുവരി 2025 (12:15 IST)
ഇന്നലെയായിരുന്നു ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറിന്റെ അമ്മ മരണപ്പെട്ടത്. വേർപാടിന് ശേഷം ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഇമോഷണൽ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഗോപി സുന്ദറിന്റെ എല്ലാമായിരുന്നു അമ്മ. ഗോപി സുന്ദറിന്റെ ഈ വേദനയിൽ പങ്കുചേരുകയാണ് മുൻ കാമുകി അമൃത സുരേഷും. 
 
അമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്ന് അമൃത ഇൻസ്റ്റഗ്രാമിൽ എത്തി. അമ്മയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് അമൃതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. അമ്മാ.. എന്ന നീട്ടിയുള്ള വിളിയിൽ അറിയാം, ഗോപി സുന്ദറിന്റെ അമ്മയുമായി അമൃതയ്ക്ക് എത്രമാത്രം അടുത്ത ബന്ധമുണ്ടായിരുന്നു എന്ന്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് അമൃത സ്റ്റോറി പങ്കുവച്ചിരിയ്ക്കുന്നത്.
 
എന്റെ ജീവിതം അർത്ഥപൂർണമാക്കിയത് അമ്മയാണെന്നാണ് ഗോപി സുന്ദർ പറഞ്ഞത്. സ്‌നേഹവും സന്തോഷവും കൊണ്ട് എന്റെ ജീവിതം മനോഹരമാക്കി. എനിക്ക് എന്റെ സ്വപ്‌നങ്ങളെ പിൻതുടരാനുള്ള ശക്തിയും അമ്മയായിരുന്നു. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീത സ്വരത്തിലും അമ്മ പകർന്ന സ്‌നേഹം അടങ്ങിയിരുന്നു. എന്നെ വിട്ട് അമ്മ എങ്ങും പോകില്ല. ഇനിയും എന്റെ ഹൃദയത്തിലും ഈണത്തിലും എടുക്കുന്ന ഓരോ ചുവടിലും അമ്മ ഉണ്ടാവും- എന്നാണ് ഗോപി സുന്ദർ പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

അടുത്ത ലേഖനം
Show comments