Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിനൊപ്പം നഗ്നയായുള്ള രംഗം, പല നടിമാരും നോ പറഞ്ഞു, എന്നാൽ ആളുകൾ തന്നെ ഓർക്കുന്നത് ആ ഒരൊറ്റ സിനിമ കൊണ്ട്: മീര വാസുദേവ്

Meera Vasudev

അഭിറാം മനോഹർ

, ബുധന്‍, 29 ജനുവരി 2025 (20:20 IST)
Meera Vasudev
തന്മാത്ര എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീര വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത സിനിമയില്‍ രമേശന്‍ നായരുടെ ഭാര്യയായ ലേഖയെന്ന കഥാപാത്രമായാണ് മീരയെത്തിയത്. മുന്‍നിര നായികമാര്‍ പലരും നിരസിച്ച ഒരു വേഷമായിരുന്നു ഇത്. സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള ഒരു രംഗത്തില്‍ നഗ്‌നയായി അഭിനയിക്കേണ്ടതുണ്ട് എന്നതായിരുന്നു ഇതിന് കാരണം.
 
സിനിമയിലെ നഗ്‌നരംഗത്തെ പറ്റി നേരത്തെ തന്നെ തന്നോട് പറഞ്ഞിരുന്നെന്നും ആ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ഏതാനും പേര്‍ മാത്രമെ റൂമില്‍ പാടുള്ളുവെന്ന നിബന്ധന മാത്രമാണ് താന്‍ മുന്നോട്ട് വെച്ചതെന്നും മീര പറയുന്നു. ഏഷ്യാനെറ്റിന്റെ ഒരു പുരസ്‌കാരചടങ്ങിനെത്തിയപ്പോഴായിരുന്നു തന്മാത്ര സിനിമയെ പറ്റി മീര മനസ്സ് തുറന്നത്. അന്ന് ആ രംഗങ്ങളുടെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അത് തന്നെ ബാധിച്ചില്ലെന്ന് താരം പറയുന്നു. 2 കുട്ടികളുടെ അമ്മയാകണം കൂടാതെ ഒരു നഗ്‌നരംഗവും സിനിമയിലുണ്ട്. പലരും ഇക്കാരണങ്ങള്‍ കൊണ്ട് സിനിമ വേണ്ടെന്ന് വെച്ചു. എന്നാല്‍ വര്‍ഷമിത്ര കഴിഞ്ഞും ആളുകള്‍ തന്നെ ഓര്‍ക്കുന്നത് തന്മാത്ര എന്ന ഒരൊറ്റ സിനിമ കൊണ്ടാണെന്ന് മീര പറയുന്നു. സിനിമയുടെ തിരക്കുകളില്‍ നിന്നും മാറി നിലവില്‍ മിനിസ്‌ക്രീനില്‍ സജീവമാണ് താരം. അടുത്തിടെയാണ് താരം മൂന്നാം തവണയും വിവാഹിതയായത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മെൻസ് കമ്മീഷൻ വരണം'; പുരുഷന്മാർ അനുഭവിക്കുന്ന വേദന ചെറുതല്ലെന്ന് നടി പ്രിയങ്ക