Ananya: സ്ത്രീകേന്ദ്രീകൃത സിനിമകൾ ചെയ്യാൻ നിർമാതാക്കൾക്ക് ഭയം; അനന്യ

നിഹാരിക കെ.എസ്
ബുധന്‍, 15 ഒക്‌ടോബര്‍ 2025 (12:55 IST)
മലയാളത്തിൽ സ്ത്രീപക്ഷ കഥകൾ പറയുന്ന സിനിമകൾ നിർമിക്കാൻ നിർമാതാക്കൾക്ക് ഭയമാണെന്ന് നടി അനന്യ. സ്ത്രീകേന്ദ്രീകൃത കഥകൾ നിരവധി വരുന്നുണ്ട്. മിക്ക നടിമാരെ തേടി അത്തരം കഥകൾ എത്തുന്നുണ്ട്. എന്നാൽ അതൊരു സിനിമയാക്കി മാറ്റാൻ നിർമാതാക്കൾ തയ്യാറാകുന്നില്ലെന്നും അനന്യ പറയുന്നു.
 
''നല്ല കഥാപാത്രങ്ങൾ വരുന്നുണ്ട്. സ്ത്രീകേന്ദ്രീകൃതമായ സിനിമകളിൽ പ്രൊഡക്ഷൻസ് ഇനിഷ്യേറ്റീവ് എടുത്തിട്ട് വരാനുള്ള ബുദ്ധിമുട്ട് ഞാൻ കണ്ടിട്ടുണ്ട്. വിഷമത്തോടെയാണ് ഇത് പറയുന്നത്. ആരും നെഗറ്റീവ് ആയിട്ട് എടുക്കരുത്. സ്ത്രീകേന്ദ്രീകൃത കഥ എന്ന് പറയുമ്പോൾ അവർക്ക് ഭയമാണ്. ഇതെങ്ങനെ മാർക്കറ്റ് ചെയ്യും, എങ്ങനെ ബജറ്റ് കവർ ചെയ്യാൻ പറ്റും, പ്രേക്ഷകർ കാണുമോ സ്വീകരിക്കുമോ എന്നൊക്കെയുള്ള ഭയമുണ്ട്. അതൊരു വസ്തുതയാണ്'' എന്നാണ് അനന്യ പറയുന്നത്.
 
കഴിഞ്ഞ കൊല്ലം ഞാൻ ആറ് സിനിമകളുടെ കഥ കേട്ടു. എല്ലാം ഫീമെയിൽ സബ്‌ജെക്ടുകളാണ്. അതിന് നിർമാതാക്കളെ നോക്കുമ്പോൾ എല്ലാവരും പിന്മാറുകയാണ്. എന്തിനാണ് ആ ഭയമെന്ന് മനസിലാകുന്നില്ലെന്നും അനന്യ പറയുന്നു.
 
''വളരെയധികം സ്ത്രീപക്ഷ കഥകൾ വരുന്നുണ്ട് മലയാളത്തിൽ. നടിമാരോട് ചോദിച്ചാൽ മനസിലാകും. ഓരോരുത്തരേയും തേടി ഒരുപാട് സിനിമകൾ വരുന്നുണ്ട്. കുറേ വിഷയങ്ങളുണ്ട്. പക്ഷെ ഇതൊന്ന് പ്രാക്ടിക്കലി സിനിമയായി വരാനുള്ള സ്‌പേസ് ഇപ്പോൾ എത്തിയിട്ടില്ല. ലോക അത് ബ്രേക്ക് ചെയ്തതാണെന്ന് തോന്നുന്നത്. 
 
റിമയുടെ സിനിമയും വരുന്നുണ്ട്. മലയാളികൾ സ്ത്രീകേന്ദ്രീകൃത സിനിമകളെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നത്. എന്തെങ്കിലും ഇനിഷ്യേറ്റീവ് എടുത്ത് മുന്നോട്ട് വന്നാൽ മാത്രമേ ഇവിടെ മാറ്റങ്ങൾ സൃഷ്ടിക്കാനാവൂ. ഇനി ഒരു രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഫീമെയിൽ സബ്‌ജെക്ട് ധാരാളമായി വരും. അതിനൊരു തുടക്കമായിരുന്നു ജയ ജയ ജയ ജയ ഹേ പോലുള്ള സിനിമകൾ. സൂക്ഷമദർശിനി വന്നു. ലോക വന്നു, റിമയുടെ ചിത്രം വരുന്നു. ഇനിയും വരും. അത്തരം സിനിമകൾക്ക് വേണ്ടി നിർമാതാക്കളും കൂടി മുന്നിട്ടിറങ്ങണം', അനന്യ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാനായില്ല; രക്ഷയായി റെയിൽവെ മെഡിക്കൽ ഓഫീസർ

മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹത്തിനായുളള സ്വര്‍ണവും പണവുമായി കാമുകിക്കൊപ്പം ഒളിച്ചോടി പിതാവ്; സംഭവം എറണാകുളത്ത്

2018ലെ പ്രളയത്തിൽ വെള്ളം കയറാത്ത ഇടങ്ങളിൽ വെള്ളം കയറി

അടുത്ത ലേഖനം
Show comments