Ananya: ആഞ്ജനേയൻ എവിടെ? കാണാനില്ലല്ലോ! പുത്തൻ ലുക്കിലെത്തിയ അനന്യയോട് ആരാധകർ
ഒരു ഗായിക കൂടിയായ അനന്യയുടെ കവർ സോങ് പ്രസന്റേഷൻ അടുത്തിടെ ഏറെ വൈറൽ ആയിരുന്നു.a
ബാലതാരമായി അഭിനയം തുടങ്ങിയ ആളാണ് അനന്യ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം അനന്യ അഭിനയിച്ചിട്ടുണ്ട്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വിവാഹം.
ഇതോടെ ഒരു ബ്രേക്ക് എടുത്ത്. ഇപ്പോൾ പഴയതിലും കൂടുതൽ ആക്റ്റീവ് ആണ് അനന്യ. ഒരു ഗായിക കൂടിയായ അനന്യയുടെ കവർ സോങ് പ്രസന്റേഷൻ അടുത്തിടെ ഏറെ വൈറൽ ആയിരുന്നു.
2012 ൽ ആയിരുന്നു അനന്യയുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. വീടുവിട്ടിറങ്ങിപ്പോവുകയായിരുന്നു അനന്യ. ആഞ്ജനേയനുമായുള്ള ബന്ധം അധികം കാലം നീണ്ടുപോകില്ലെന്ന് പലരും വിധിയെഴുതി.
എന്നാൽ, അവർക്കൊക്കെ അനന്യ തന്റെ ജീവിതം കൊണ്ട് മറുപടി നൽകുകയായിരുന്നു. എങ്കിലും ഇടക്കൊക്കെ ഉയർന്നു കേൾക്കുന്ന ചോദ്യമാണ് ആഞ്ജനേയൻ എവിടെ എന്നത്. അനന്യ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കെല്ലാം താഴെ ഈ ചോദ്യം ഉയരാറുണ്ട്. ആഞ്ജനേയൻ എവിടെ എന്ന്.
പൊതുവെ മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത ആളാണ് ആഞ്ജനേയൻ. മൂന്നുവർഷം മുൻപേ അനന്യയുടെ സഹോദരന്റെ വിവാഹത്തിന് പങ്കെടുക്കാൻ വന്നപ്പോഴാണ് ആഞ്ജനേയൻ അവസാനമായി ഒരു കുടുംബചിത്രം പങ്കിടുന്നത്. പൊതുവെ കുടുംബകാര്യങ്ങൾ അനന്യ പങ്കുവെയ്ക്കാറില്ല.
ഭർത്താവിനെ കാണാനില്ലല്ലോ? വേർപിരിഞ്ഞോ? 13 വർഷമായില്ലേ കല്യാണം കഴിഞ്ഞിട്ട്, കുഞ്ഞുങ്ങൾ വേണ്ടേ? തുടങ്ങിയ ചോദ്യങ്ങളോടൊന്നും അനന്യ ഒരിക്കലും പ്രതികരിച്ചിട്ടില്ല. ആഞ്ജനേയൻ നേരത്തെ വിവാഹിതൻ ആണെന്നും വീട്ടുകാർ ആ ബന്ധത്തെ എതിർത്തുവെന്നും വാർത്തകൾ വന്നു. എന്നാൽ നിശ്ചയം നടക്കുന്ന സമയം തന്നെ തനിക്ക് എല്ലാം അറിയാമായിരുന്നു. പക്ഷെ താനത് വീട്ടിൽ പറഞ്ഞിരുന്നില്ല എന്നും അനന്യ പറഞ്ഞതോടെ ആ വിവാദം കെട്ടടങ്ങി.