മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് ബംഗാറിന്റെ മകനായിരുന്ന ആര്യന്‍ ബംഗാര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അനായ ബംഗാറായി മാറിയത് അടുത്തിടെ ക്രിക്കറ്റ് ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. ക്രിക്കറ്റ് കരിയറായി മാറ്റാനായി ആദ്യകാലത്ത് ശ്രമം നടത്തിയിരുന്ന ആര്യന്‍ ലിംഗമാറ്റം നടത്തി സ്ത്രീയായി മാറി എന്ന വാര്‍ത്ത ആദ്യം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് അനായ ബംഗാര്‍.
താന്‍ ആര്യനില്‍ നിന്നും അനായ ആയി മാറിയതിന് പിന്നാലെ തന്നോടൊപ്പം കളിച്ചിരുന്ന പല കളിക്കാരും തനിക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചുനല്‍കിയതായാണ് അനായ ബംഗാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ അമ്മയുടെ വസ്ത്രങ്ങള്‍ കമ്പോര്‍ഡില്‍ നിന്നെടുത്ത് ഉടുക്കുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്നും ചെറുപ്പത്തില്‍ തന്നെ സ്വയം സ്ത്രീയെന്ന രീതിയില്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും അനായ ബംഗാര്‍ പറയുന്നു. കരിയറിന്റെ തുടക്കകാലത്ത് സര്‍ഫറാസ് ഖാന്‍, മുഷീര്‍ ഖാന്‍, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അര്യന്‍ എന്ന അനായ ബംഗാര്‍ കളിച്ചിട്ടുണ്ട്.