Lokah OTT Release Date: 300 കോടി കടന്നുള്ള ജൈത്ര യാത്രയ്‌ക്കൊടുവിൽ ലോക ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?

കല്യാണി പ്രിയദർശൻ നായികയായ സിനിമ ഇപ്പോൾ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.

നിഹാരിക കെ.എസ്
ബുധന്‍, 15 ഒക്‌ടോബര്‍ 2025 (12:30 IST)
ബോക്സോഫീസിലെ സകല റെക്കോഡുകളും തകർത്ത് മുന്നേറി കൊണ്ടിരിക്കുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയാണ് തിയേറ്ററിൽ എത്തിയത്. സിനിമ ഇതിനോടകം 300 കോടി നേടിക്കഴിഞ്ഞു. കല്യാണി പ്രിയദർശൻ നായികയായ സിനിമ ഇപ്പോൾ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. 
 
ലോകയുടെ ഒടിടിയിലേക്കുള്ള വരവ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഒക്ടോബർ 17 നായിരിക്കും ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങുക. നിലവിൽ തിയറ്ററുകളിൽ അഞ്ചാം വാരം പിന്നിട്ട ലോക ഇരുനൂറിലധികം സ്ക്രീനുകളിലായി വിജയകരമായി പ്രദർശനം തുടരുകയാണ്.
 
ചിത്രം 300 കോടി കളക്ഷൻ കടന്നതായി അണിയറപ്രവർത്തകർ കഴിഞ്ഞദിവസമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്ന് മാത്രം 120 കോടിയിലേറെയാണ് ചിത്രം ഇതിനോടകം കളക്ട് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും വൻ വിജയം കൊയ്തു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments