അടുത്തിടെ തൃഷയെ കുറിച്ച് യുവതാരം മാത്യു തോമസ് നടത്തിയ ചില വെളിപ്പെടുത്തലുകൾ ശ്രദ്ധേയമായിരുന്നു. വിജയ് നായകനായ ലിയോയിൽ മാത്യു ആയിരുന്നു മകനായി അഭിനയിച്ചത്. തൃഷയായിരുന്നു ഇതിൽ മാത്യുവിന്റെ അമ്മ വേഷം കൈകാര്യം ചെയ്തിരുന്നത്. താൻ മോൻ ആയിട്ട് അഭിനയിക്കുന്നതിനോട് തൃഷയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്ന മാത്യുവിന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായി.
ഇതിന് പിന്നാലെ മുൻപ് തൃഷയെ കുറിച്ച് അനശ്വര രാജൻ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. അനശ്വര തൻ്റെ ആദ്യ തമിഴ് ചിത്രത്തിൽ തൃഷയ്ക്ക് ഒപ്പം അഭിനയിച്ച സന്തോഷം മുൻപൊരിക്കൽ പറഞ്ഞിരുന്നു. ഈ സിനിമയോട് ലൊക്കേഷനിൽ വച്ചുണ്ടായ വിവരം ആണ് അനശ്വര പറഞ്ഞത്.
'മാം എന്ന് വിളിക്കുമ്പോൾ എന്നോട് പറയും അങ്ങനെ വിളിക്കണ്ട തൃഷ എന്ന് വിളിച്ചാൽ മതി എന്ന്. എന്നാൽ എനിക്ക് അങ്ങനെ വിളിക്കാൻ കഴിയില്ല, ഞാൻ പിന്നേം മാം എന്ന് വിളിക്കും എന്നാൽ ത്രിഷ് എന്ന് വിളിക്കാൻ പറയും. എന്റെ വായിൽ മാഡം എന്ന് മാത്രമേ വരൂ. എന്റെ സുഹൃത്തുക്കൾ ഒക്കെ എന്നെ അങ്ങനെ ആണ് വിളിക്കുന്നത് അതുകൊണ്ട് അങ്ങനെ വിളിക്കണം എന്ന് പറയും, മാത്രമല്ല അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രായം ആയപോലെ തോന്നും എന്ന് പറഞ്ഞാണ് തൃഷ് എന്ന് തിരുത്തുന്നത്.
ലൊക്കേഷനിൽ ഞങ്ങൾ ഒരുമിച്ചുള്ളതൊക്കെ നല്ല രസമാണ്. പിന്നെ മലയാളത്തിൽ അഭിനയച്ച കാര്യമൊക്കെ ഷെയർ ചെയ്യും. തമിഴ് സിനിമകളൊക്കെ കണ്ട് ചെറിയരീതിയിൽ തമിഴൊക്കെ സംസാരിക്കാൻ അറിയാമായിരുന്നു. തെറ്റുകൾ സംഭവിക്കുമ്പോൾ എല്ലാവരും തിരുത്തിത്തരുമായിരുന്നു. സെറ്റിൽ ആര്‍ക്കും അങ്ങനെ മലയാളം അത്ര വശമില്ല. എൻ്റെ പേര് അനശ്വര എന്നത് അവര്‍ക്ക് ശരിയായി ഉച്ചരിക്കാൻ സാധിക്കാറില്ല. അവിടെ അവര്‍ക്കത് വളരെ അപൂര്‍വ്വമായ പേരാണല്ലോ. പക്ഷേ നമുക്കിത് വളരെ സാധാരണമായ ഒരുപേരാണ്. അപ്പോൾ അവര്‍ എന്നെ വിളിക്കുന്നത് 'അണു' എന്നായിരുന്നു. 'അനു' എന്ന് പോലും വരാറില്ല', അനശ്വര പറഞ്ഞു.