Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ‘; പ്രതിഷേധവുമായി അനശ്വര രാജൻ, സൂപ്പർതാരങ്ങൾ കണ്ട് പഠിക്കട്ടെ

'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ‘; പ്രതിഷേധവുമായി അനശ്വര രാജൻ, സൂപ്പർതാരങ്ങൾ കണ്ട് പഠിക്കട്ടെ

ചിപ്പി പീലിപ്പോസ്

, ബുധന്‍, 18 ഡിസം‌ബര്‍ 2019 (10:53 IST)
പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. മലയാളത്തിലെ നിരവധി താരങ്ങൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെ യുവനടി അനശ്വര രാജന്റെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നരേന്ദ്ര മോദിക്കുളള മറുപടിയായി തട്ടമിട്ട ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് അനശ്വര.  
 
തട്ടവും പര്‍ദയും ധരിച്ച ചിത്രം പോസ്റ്റ് ചെയ്താണ് പ്രധാനമന്ത്രിയുടെ വാക്കുകളോടുളള പ്രതിഷേധം യുവനടി അറിയിച്ചിരിക്കുന്നത്. വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ എന്ന് ചിത്രത്തിനൊപ്പം അനശ്വര രാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  
 
webdunia
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം കണ്ട് തിരിച്ചറിയാം എന്ന് പ്രധാനമന്ത്രി റാലിയില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് എതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധവും ഉയര്‍ന്നു. അതേസമയം, 17 വയസ് മാത്രം പ്രായമുള്ള അനശ്വരയ്ക്ക് ഇത്രയും ശക്തവും ഉറച്ചതുമായ നിലപാട് എടുക്കാൻ കഴിയുമ്പോഴും മലയാളത്തിന്റെ സൂപ്പർതാരങ്ങളുടെ എങ്ങും തൊടാതെയുള്ള പ്രതികരണം പരിഹാസകരമാണെന്നും സോഷ്യൽ മീഡിയ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവും ദിലീപും നാദിർഷയും ഒരു വേദിയിൽ;അടിപൊളിയെന്ന് ആരാധകർ