Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര രാജന്‍ എത്തുന്നു, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ച്‌ലര്‍ തേര്‍ഡ് ലുക്ക് പുറത്ത്

Anaswara Rajan

അഭിറാം മനോഹർ

, തിങ്കള്‍, 29 ജൂലൈ 2024 (12:33 IST)
Anaswara Rajan
കരിങ്കുന്ന സിക്‌സസ് എന്ന സിനിമയ്ക്ക് ശേഷം ദീപു കരുണാകരന്‍ ഒരുക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ച്‌ലര്‍ സിനിമയുടെ തേര്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനശ്വര രാജന്റെ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.  ഇന്ദ്രജിത് സുകുമാരനാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 
 ഇന്ദ്രജിത്തും അനശ്വരയും ആദ്യമായി ഒന്നിക്കുന്ന സിനിമ ഓഗസ്റ്റ് 23ന് തിയേറ്ററുകളിലെത്തും. റൊമാന്റിക് കോമഡിയായി ഒരുങ്ങുന്ന സിനിമയില്‍ രാഹുല്‍ മാധവ്,സോഹന്‍ സീനൂലാല്‍,ബിജു പപ്പന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് സിനിമ നിര്‍മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബത്തില്‍ പുതിയ അതിഥി; മുത്തച്ഛനായ സന്തോഷത്തില്‍ സിദ്ദിഖ്