അനശ്വര രാജന്റെ 'വ്യസനസമേതം ബന്ധുമിത്രാദികൾ' ഉടൻ റിലീസിന്

നിഹാരിക കെ.എസ്
ശനി, 31 മെയ് 2025 (11:25 IST)
അനശ്വര രാജൻ നായികയായി എത്തുന്ന പുതിയ ചിത്രമാണ് 'വ്യസനസമേതം
ബന്ധുമിത്രാദികൾ'. സിനിമ ജൂൺ 13ന് തിയറ്ററുകളിൽ എത്തുന്നു. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവ വികസങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. എസ് വിപിൻ ആണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് സിനിമ നിർമ്മിക്കുന്നത്.
 
വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ യുവ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങൾ.
 
സിനിമയുടെ പ്രൊമോഷൻ വർക്കുകൾ ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ ആളാണ് അനശ്വര. കൈയ്യടക്കത്തോടെയുള്ള പക്വതയാർന്ന അഭിനയമാണ് അനശ്വരയെ മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ നേര് എന്ന സിനിമയാണ് അനശ്വരയുടെ കരിയറിൽ തന്നെ വൻ വഴിതിരിവുണ്ടാക്കിയ ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments