Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവരുടെ ജീവിതമല്ലെ, അവരുടെ ഇഷ്ടം, അവരുടെ റൂൾസ്: രേണു സുധിയെ പറ്റിയുള്ള ചോദ്യത്തിനോട് പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര

Lakshmi nakshathra and renu sudhi

അഭിറാം മനോഹർ

, തിങ്കള്‍, 21 ഏപ്രില്‍ 2025 (16:11 IST)
അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. ഭര്‍ത്താവിന്റെ മരണശേഷം അഭിനയത്തിലേക്കും മോഡലിങ്ങിലേക്കും രേണു പ്രവേശിച്ചിരുന്നു. ഇതാണ് മലയാളി വെട്ടുകിളികൂട്ടത്തെ ഇളക്കിയത്. അടുത്തിടെ രേണു ചെയ്ത ഇന്‍സ്റ്റാ വീഡിയോകള്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഏറ്റത്. ഈ സാഹചര്യത്തില്‍ രേണുവിനോടും സുധിയോടും വലിയ സൗഹൃദം പുലര്‍ത്തുന്ന ലക്ഷ്മി നക്ഷത്രയോട് പ്രതികരണം തേടിയിരിക്കുകയാണ് മാധ്യമങ്ങള്‍. ഇതിന് ലക്ഷ്മി നക്ഷത്ര പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറിയിക്കുന്നത്.
 
നേരത്തെ സുധിയുടെ മരണശേഷം രേണുവിനൊപ്പം വീഡിയോകളില്‍ ലക്ഷ്മി നക്ഷത്രയും വന്നിരുന്നു. രേണുവിനെ പറ്റിയുള്ള ചോദ്യത്തിനോട് ലക്ഷ്മി നക്ഷത്രയുടെ പ്രതികരണം ഇങ്ങനെ. ഓരോരുത്തര്‍ക്കും അവരുടെ ജീവിതമല്ലെ. അവരുടെ ഇഷ്ടം. അവരുടെ റൂള്‍സ്. അതിനെ പറ്റി ചോദിച്ചാല്‍ നിങ്ങളാരാണെന്ന് അവര്‍ തിരിച്ചു ചോദിക്കും. അവര്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ, പാഷന്‍ എന്താണോ അത് ചെയ്യട്ടെ. എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപ്പെടുന്നത്. അത് വെച്ച് കണ്ടന്റ് ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുന്നതല്ലെ നല്ല. പുള്ളിക്കാരി അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ലക്ഷ്മി നക്ഷത്ര പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thudarum Mohanlal: തുടരുമിന് ക്ലാഷുമായി വരുന്നത് രണ്ട് സൂപ്പർ സ്റ്റാർ ചിത്രങ്ങൾ; മോഹൻലാൽ ഹിറ്റടിക്കുമോ?