Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസംകൊണ്ട് ബജറ്റിനെ മറികടന്ന് റണ്‍ബീറിന്റെ 'അനിമല്‍'?രണ്ടാം ദിനം ചിത്രം നേടിയത്,ഒരു ടിക്കറ്റിന് 2200 വരെ ഈടാക്കി തിയറ്ററുകള്‍

ഒറ്റദിവസംകൊണ്ട് ബജറ്റിനെ മറികടന്ന് റണ്‍ബീറിന്റെ 'അനിമല്‍'?രണ്ടാം ദിനം ചിത്രം നേടിയത്,ഒരു ടിക്കറ്റിന് 2200 വരെ ഈടാക്കി തിയറ്ററുകള്‍

കെ ആര്‍ അനൂപ്

, ശനി, 2 ഡിസം‌ബര്‍ 2023 (09:17 IST)
രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രം അനിമലിന് മികച്ച പ്രതികരണമാണ് ആദ്യം മുതലേ ലഭിക്കുന്നത്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് മാത്രം 61 കോടി നേടിയിരുന്നു. ഇതില്‍ ഹിന്ദി പതിപ്പ് 50.5 കോടി സ്വന്തമാക്കി. 100 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. ആഗോള ബോക്‌സ് ഓഫീസ് കണക്കുകള്‍ കൂടി പുറത്തു വരുന്നതോടെ ആദ്യദിനത്തില്‍ തന്നെ നൂറുകോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അറ്റ്ലി- ഷാരൂഖ് ഖാന്‍ ടീമിന്റെ ജവാന്‍ ആദ്യദിന റെക്കോര്‍ഡുകള്‍ മറികടക്കുമെന്നും പറയപ്പെടുന്നു. രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 2.94 നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
സിനിമയ്ക്ക് ടിക്കറ്റ് വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ മുംബൈയിലും ഡല്‍ഹിയിലും മള്‍ട്ടിപ്ലക്സുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഒരു ടിക്കറ്റിന് 2200 വരെ ഈടാക്കുന്ന തിയേറ്ററുകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദനയാണ് നായിക. ബോബി ഡിയോള്‍ ആണ് പ്രധാന പ്രതിനായക വേഷത്തില്‍ എത്തുന്നത്.വിജയ്, സോയ എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം രണ്‍ബീറും രശ്മികയും അവതരിപ്പിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

400 കോടി ബജറ്റില്‍ 'L2 എമ്പുരാന്‍' ? മോഹന്‍ലാലിന്റെ പ്രതിഫലം, മലയാള സിനിമയെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ പൃഥ്വിരാജ്