Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

പല പേരുകള്‍ വിളിച്ചു നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ രണ്ടും കല്‍പിച്ച് ലിംഗമാറ്റ സര്‍ജറി ചെയ്യുന്നത്:അഞ്ജലി അമീര്‍

അനന്യ കുമാര്‍ അലക്‌സ്

കെ ആര്‍ അനൂപ്

, വെള്ളി, 23 ജൂലൈ 2021 (16:39 IST)
പല പേരുകള്‍ വിളിച്ചുളള സമൂഹത്തിന്റെ പരിഹാസങ്ങള്‍ കൊണ്ടാണ് തങ്ങളെ പോലുള്ളവര്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നതെന്ന് നടി അഞ്ജലി അമീര്‍.താനും സര്‍ജറി ചെയ്ത ചെയ്ത വ്യക്തിയാണെന്നും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ എന്നുമാണ് അഞ്ജലി അമീര്‍ ചോദിക്കുന്നത്.സുഹൃത്ത് അനന്യ കുമാരിയുടെ വിയോഗത്തില്‍ നേരത്തെയും അഞ്ജലി അമീര്‍ പ്രതികരിച്ചിരുന്നു.
 
അഞ്ജലി അമീറിന്റെ വാക്കുകളിലേക്ക്
 
'ഹിജഡ ,ഒന്‍പതു ,ചാന്തുപൊട്ട് ,ഒസ്സു , രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകള്‍ വിളിച്ചു നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവര്‍ രണ്ടും കല്പിച്ചു ലിംഗമാറ്റ സര്‍ജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ ...?'-അഞ്ജലി അമീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം, ആ ബോധ്യത്തിലാണ് ഓരോ ശ്വാസവും: ശി‌ൽപ ഷെട്ടി