നടി തമന്ന ഭാട്ടിയയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ നടൻ അന്നു കപൂറിന് വിമർശനം. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തമന്നയെക്കുറിച്ചും സ്ത്രീ ടുവിൽ തമന്ന ഡാൻസ് ചെയ്ത ആജ് കി രാത്ത് എന്ന പാട്ടിനെക്കുറിച്ചും അന്നു കപൂർ നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്.
നേരത്തെ തന്റെ ആജ് കി രാത്ത് പാട്ട് കേട്ട് ഒരുപാട് കുട്ടികൾ ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടെന്ന് തമന്ന പറഞ്ഞിരുന്നു. അതേക്കുറിച്ചായിരുന്നു നടന്റെ പരാമർശം. ശുഭാങ്കർ മിശ്രയുടെ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വിവാദ പരാമർശം. താൻ തമന്നയുടെ പാട്ട് കണ്ടതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
'ഓ ഗോഡ് പാലുപോലത്തെ ശരീരമാണ്' എന്നായിരുന്നു നടിയെക്കുറിച്ച് അന്നു കപൂർ നടത്തിയ പരാമർശനം. പിന്നാലെ അവതാരകൻ തന്റെ പാട്ട് കേട്ട് കുട്ടികൾ ഉറങ്ങാറുണ്ടെന്ന് തമന്ന പറഞ്ഞത് ചൂണ്ടിക്കാണിക്കുകയായിരുന്നു.
''ഏത് പ്രായത്തിലുള്ള കുട്ടികൾ? 70 വയസുള്ള കുട്ടികളെക്കുറിച്ചാണോ പറയുന്നത്. ഇംഗ്ലീഷിൽ പറയുക 70 വയസുള്ളയാൾ, 11 വയസുള്ളയാൾ എന്നാണ്. 70 വയസുള്ള കുട്ടിയുമാകാം ഉറങ്ങുന്നത്. ഞാനായിരുന്നു അവതാരകനെങ്കിൽ ചോദിച്ചേനെ എത്ര വയസുള്ള കുട്ടികളുടെ കാര്യമാണ് പറയുന്നത്'' എന്നാണ് അന്നു കപൂർ പറയുന്നത്.