Select Your Language

Notifications

webdunia
webdunia
webdunia
webdunia

Avihitham: 'അവിഹിത'ത്തിൽ സീത!, കത്രിക വെച്ച് സെൻസർ ബോർഡ്

കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം നായകനായ ഹാല്‍ എന്ന സിനിമയും സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍ പെട്ടിരുന്നു.

Avihitham movie, censor board, Sita remarks, Film News,അവിഹിതം സിനിമ, സെൻസർ ബോർഡ്, സീത പരാമർശം, സിനിമ വാർത്ത

അഭിറാം മനോഹർ

, തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (14:31 IST)
അവിഹിതം സിനിമയില്‍ നിന്നും സീത എന്ന പേര് ഒഴിവാക്കി സെന്‍സര്‍ ബോര്‍ഡ്. സിനിമയില്‍ നായിക കഥാപാത്രത്തെ സീത എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. അവിഹിതം സിനിമയില്‍ നീയും നിന്റെ സീതയും തമ്മിലുള്ള എന്ന് പറയുന്ന സംഭാഷണമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയത്. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ ഒക്ടോബര്‍ പത്തിനാണ് തിയേറ്ററുകളിലെത്തിയത്.
 
 കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം നായകനായ ഹാല്‍ എന്ന സിനിമയും സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍ പെട്ടിരുന്നു. സിനിമയില്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങളും രാഖി,ധ്വജ പ്രണാമം, സംഘം കാവലുണ്ട്, ഗണപതിവട്ടം എന്നിവ പറയുന്ന ഡയലോഗുകളും നീക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ 9 മണിക്ക് എത്തുന്നത് കൊണ്ടാണ് പടം പൊട്ടിയത്, എന്നാൽ ഹീറോ 6 മണിക്കെത്തുന്ന സിനിമയോ?, മുരുകദോസിനെ കുടഞ്ഞ് സൽമാൻ ഖാൻ