മലയാളത്തില്‍ എണ്ണം പറഞ്ഞ മെലഡികള്‍ സമ്മാനിച്ചിട്ടുള്ള സംഗീത സംവിധായകനാണ് എം ജയചന്ദ്രന്‍. അടിപൊളി ഗാനങ്ങളും നല്‍കിയിട്ടുണ്ടെങ്കിലും ജയചന്ദ്രനൊരുക്കിയിട്ടുള്ള മെലഡികളാണ് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്നത്. ഇപ്പോഴിതാ മറ്റ് ജോണറിലുള്ള ഗാനങ്ങള്‍ അധികം ചെയ്യാനാകാതിരുന്നത് താന്‍ ഒരു പ്രത്യേക ബ്രാക്കറ്റിനുള്ളില്‍ ഒതുക്കപ്പെട്ടത് കൊണ്ടാണെന്ന് പറയുകയാണ് എം ജയചന്ദ്രന്‍.
ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു എം ജയചന്ദ്രന്‍. എല്ലാതരം പാട്ടുകളും ചെയ്യാന്‍ ആഗ്രഹമുണ്ട്. സിനിമ എല്ലാവരെയും ഓരോ കൂട്ടിലടയ്ക്കും. ഇവര്‍ക്ക് ഇതേ ചെയ്യാനാകു. മറ്റേത് സാധിക്കില്ല എന്ന് പറയും. ഒരേ തരത്തിലുള്ള പാട്ടുകള്‍ ചെയ്‌തെന്ന് കരുതി അയാള്‍ അങ്ങനെയാകണമെന്നില്ല. കുറഞ്ഞത് പരീക്ഷിച്ച് നോക്കുന്ന വരെയെങ്കിലും. എനിക്ക് പല ജോണറുകളും ട്രൈ ചെയ്യണമെന്നുണ്ട്. പക്ഷേ അത്തരം സന്ദര്‍ഭങ്ങള്‍ എന്നിലേക്ക് വരുന്നില്ല. അതില്‍ എനിക്ക് പരാതികളില്ല. അവസരം വന്നാല്‍ എനിക്ക് സിക്‌സര്‍ അടിക്കാന്‍ പറ്റും. പക്ഷേ അതിനായി സമ്മതിക്കണം. എം ജയചന്ദ്രന്‍ പറഞ്ഞു.
ഒരു ആര്‍ട്ടിസ്റ്റ് വെര്‍സറ്റൈല്‍ ആയിരിക്കണം. ഞാന്‍ കൂടുതലും ചെയ്തത് അല്ലെങ്കില്‍ എനിക്ക് അവസരങ്ങള്‍ വന്നത് മെലഡി ചെയ്യാനാണ്. അല്ലാതെയുള്ള പാട്ടുകള്‍ ചെയ്ത് അവ ഹിറ്റാക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ പറഞ്ഞ പോലെ ഒരു ബ്രാക്കറ്റില്‍ ഒതുക്കപ്പെട്ടിട്ടുണ്ട്. അതില്‍ സങ്കടമൊന്നുമില്ല. ഒരു സിനിമയെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചയാളാണ്. 160ല്‍ പരം സിനിമകള്‍ ചെയ്യാനായി. അത് ബോണസാണ്. അതിനാല്‍ പരാതിപ്പെടാന്‍ അര്‍ഹതയില്ലെന്ന് കരുതുന്നു. എം ജയചന്ദ്രന്‍ പറഞ്ഞു.