Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ സിനിമയിൽ മമ്മൂട്ടിയുടെ കോസ്റ്റ്യൂമൊന്നും ബ്രാന്റഡല്ല, ബാംഗ്ലൂരിലെ സ്ട്രീറ്റിൽ നിന്ന് വാങ്ങിയത്'

1992 ൽ റിലീസ് ആയ ചിത്രം തിയേറ്ററിൽ ഹിറ്റായിരുന്നു.

Anoop Menon

നിഹാരിക കെ.എസ്

, വ്യാഴം, 3 ജൂലൈ 2025 (15:12 IST)
മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജയരാജ്. മമ്മൂട്ടി-ജയരാജ് കൂട്ടുകെട്ടിൽ പിറന്ന എവർഗ്രീൻ ഹിറ്റ് സിനിമയാണ് ജോണി വാക്കർ. 1992 ൽ റിലീസ് ആയ ചിത്രം തിയേറ്ററിൽ ഹിറ്റായിരുന്നു. ഈ സിനിമയിലെ മമ്മൂട്ടിയുടെ കോസ്റ്റ്യൂമുകൾ കാണുമ്പോൾ ബ്രാന്റഡായി തോന്നുമെന്നും എന്നാൽ അതെല്ലാം ബാംഗ്ലൂരിലെ സ്ട്രീറ്റിൽ നിന്ന് വാങ്ങിയതാണെന്നും പറയുകയാണ് അനൂപ് മേനോൻ. 
 
മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജയരാജ് എന്ന സംവിധായകനെ അർഹിക്കുന്ന രീതിയിൽ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മൾ കണ്ടിരിക്കുന്നതിൽ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് അദ്ദേഹമെന്നും അനൂപ് മേനോൻ വ്യക്തമാക്കി. 
 
‘ജോണി വാക്കറൊക്കെ ഇന്നും ആളുകളുടെ മനസിൽ നിൽക്കുന്ന സിനിമയാണ്. എനിക്ക് ഓർമയുണ്ട് ആ സിനിമയിലെ മമ്മൂക്കയുടെ കോസ്റ്റ്യൂംസ് ഒക്കെ. അതെല്ലാം ബാംഗ്ലൂരിലെ സ്ട്രീറ്റുകളിൽ നിന്ന് വാങ്ങിയതാണ്. നമ്മൾ വിചാരിക്കും ബർഗണ്ടി കളേഴ്‌സും മസ്റ്റഡ് യെല്ലോസുമൊക്കെ കാണുമ്പോൾ അതൊക്കെ അന്നത്തെ ഏതോ ബ്രാൻഡഡ് ഡ്രസ് ആണെന്ന്. ഒന്നുമല്ല, ബാംഗ്ലൂരിലെ ബിഷപ്പ് കോട്ടൺ റോഡിലെ സൈഡ് വാക്കിൽ നിന്ന് വാങ്ങിച്ചതാണ് അതൊക്ക.
 
ആ സിനിമ തന്നെ ഒരു ക്ലിന്റ് ഈസ്റ്റ്‌വുഡ് ടൈപ്പ് സാധനമാണ്. ഒരു വൈൽഡ് വെസ്‌റ്റേൺ എന്ന് പറയാം. അതിനെ നമുക്ക് ഇവിടെ എങ്ങനെ അഡാപ്റ്റ് ചെയ്യാൻ പറ്റുമെന്നതാണ് കാര്യം. നമ്മുടെ ഒരു ടെറെയ്‌നിൽ ആ സിനിമ മുഴുവനായി ആ രീതിയിൽ പറയാൻ കഴിയില്ല. അതുകൊണ്ട് അതിനെ മറ്റൊരു രസകരമായ കൊമേഴ്‌സ്യൽ പ്രൊപ്പോസിഷനിലേക്ക് കൊണ്ടുവരുന്നു. 45 വയസുള്ള ആൾ കോളേജിൽ പഠിക്കാൻ വരുന്നു എന്ന രീതിയിലാക്കുന്നു. അതൊക്കെ ഒരു സ്‌ക്രിപ്റ്റിൽ നിന്ന് നമ്മൾ പഠിക്കേണ്ട കാര്യമാണ്. എങ്ങനെ ഒരു സ്‌ക്രിപ്റ്റ് എന്റിച്ച് ചെയ്യും എന്നൊക്കെ പഠിക്കേണ്ട കാര്യമാണ്. 
 
അതുപോലെ ജയരാജിന്റെ വിഷനറി. ബ്രില്യന്റ് ഡയറക്ടർ തന്നെയാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം വർക്കം ചെയ്തിട്ടുള്ള ഒരുപാട് പേർ അത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ലെന്ന് എനിക്ക് തോന്നുന്നുണ്ട്. അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷേ അതൊന്നും അല്ല. നമ്മൾ കണ്ടിരിക്കുന്നതിൽ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് അദ്ദേഹം. ലൗഡ് സ്പീക്കർ എന്ന സിനിമയിൽ മാത്രമേ അദ്ദേഹത്തിനൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുള്ളു. ബ്രില്യന്റ് ഡയറക്ടറാണ്,’ അനൂപ് മേനോൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Squid Game 3 Actor Park Gyu-Young: സ്ക്വിഡ് ഗെയിം 3 സ്പോയിലർ പുറത്തുവിട്ട നടിക്ക് നെറ്റ്ഫ്ലിക്സ് പിഴയായി ചുമത്തിയത് ലക്ഷങ്ങൾ?: മൗനം വെടിഞ്ഞ് നടി