തനിക്ക് ജാതിയിലും മതത്തിലും വിശ്വാസമില്ലെന്ന് നടൻ അനൂപ് മേനോൻ. മനുഷ്യരിലും മനുഷ്യത്വത്തിലുമാണ് തനിക് വിശ്വാസമുള്ളതെന്നും പറഞ്ഞ അനൂപ് മേനോൻ, തന്റെ പേരിൽ മേനോൻ എന്നത് വെട്ടില്ലെന്നും വ്യക്തമാക്കി. പേരിലെ 'മേനോൻ' എന്നത് ഒരു പേരായിട്ട് മാത്രമേ കാണുന്നുള്ളൂ എന്നും അതുകൊണ്ടാണ് അത് വെട്ടാത്തതെന്നും അദ്ദേഹം വാദിച്ചു.
താൻ വിവാഹം കഴിച്ചത് തന്റെ ജയിൽ പെട്ട ആളെ അല്ലെന്നും സൊസൈറ്റിയുടെ അത്തരം ഒരു റൂളും തന്നെ ബാധിച്ചതിട്ടില്ലെന്നും നടൻ പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പേരിലെ മേനോൻ എന്നത് ഒരു ജാതിപ്പേരല്ലെന്നും അങ്ങനെ കാണാത്തതിനാലാണ് അത് കട്ട് ചെയ്യാത്തതെന്നുമാണ് അനൂപ് പറയുന്നത്. പ്രാർത്ഥിക്കുന്നത് തെറ്റല്ലെന്നും ദൈവഭയം ഇല്ലെങ്കിൽ നാമൊക്കെ ബാർബേറിയൻസ് ആയി പോകുമെന്നും അനൂപ് മേനോൻ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പാലായ്ക്കടുത്ത് ഭരണങ്ങാനം ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. മുതിര്‍ന്ന സംവിധായകരായ കെ മധു, ഭദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്. കെ മധു സ്വിച്ചോൺ കർമ്മവും ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ലളിതമായ ചടങ്ങിൽ ചിത്രം ആരംഭിച്ചത്.