വീണ്ടും തിരക്കഥാകൃത്തായ ത്രില്ലിലാണ് അനൂപ് മേനോന്‍. വരാല്‍ എന്ന സിനിമയുടെ ഓരോ വിശേഷങ്ങളും അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആദ്യമായാണ് ആണ് താന്‍ നമ്മുടെ രാഷ്ട്രീയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തിരക്കഥ എഴുതുന്നത് എന്ന് അനൂപ് മേനോന്‍ പറഞ്ഞിരുന്നു.സ്വര്‍ണ്ണത്തിന്റെ രാഷ്ട്രീയമാണ് സിനിമ പറയാന്‍ പോകുന്നതെന്ന് നടന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടീം കുട്ടിക്കാനം ഷെഡ്യൂള്‍ ആരംഭിച്ചുകഴിഞ്ഞു.
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍പെട്ട ഒരു ചെറിയ ഗ്രാമമാണ് കുട്ടിക്കാനം.എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ കൂടിയാണിത്.ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം രവി ചന്ദ്രന്‍.