Publish Date: Wed, 19 May 2021 (08:53 IST)
Updated Date: Wed, 19 May 2021 (08:56 IST)
ഓപ്പറേഷന്‍ ജാവ ഒ.ടി.ടി റിലീസ് ചെയ്തതോടെ കൂടുതല്‍ പ്രേക്ഷകര്‍ ചിത്രം കണ്ടു. സംവിധായകരായ റോഷന്‍ ആന്‍ഡ്രൂസും മിഥുന്‍ മാനുവല്‍ തോമസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. രണ്ടാം ഭാഗം കാണുവാനുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു. സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ നന്ദിയും അറിയിച്ചിരുന്നു. ലുക്മാന്‍, ബാലു വര്‍ഗീസ് കോമ്പിനേഷന് പ്രേക്ഷകരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 'അണ്‍സങ് ഹീറോസ്' എന്നാണ് ഇരുവരെയും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വിശേഷിപ്പിച്ചത്. ലുക്മാന്‍-ബാലു വര്‍ഗീസ് ടീമിനോടുള്ള തന്റെ സ്‌നേഹവും അദ്ദേഹം പങ്കുവെച്ചു.
ഇപ്പോഴും തങ്ങളുടെ ഫോണുകളിലും സോഷ്യല്‍ മീഡിയ പേജുകളിലും ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ചു കൊണ്ടുള്ള മെസ്സേജുകള്‍ വന്നു കൊണ്ടിരിക്കുകയാണ് എന്നാണ് നടന്‍ ബിനു പപ്പു പറഞ്ഞു. ലുക്മാനും സിനിമയുടെ വിജയത്തിന് ആരാധകരോട് നന്ദി പറഞ്ഞു.75 ദിവസത്തോളം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കി.