Webdunia - Bharat's app for daily news and videos

Install App

'ആദ്യത്തേത് എപ്പോഴും സ്‌പെഷ്യലാണ്', തെലുങ്ക് സിനിമയുടെ തിരക്കില്‍ നസ്രിയ

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഏപ്രില്‍ 2021 (15:52 IST)
ബാലതാരമായെത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് നസ്രിയ. മലയാളത്തിന് പുറത്തും ഒരുപാട് ആരാധകരുള്ള താരം തന്റെ ആദ്യത്തെ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.'അണ്‍ടെ സുന്ദരാനികി' പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ വിശേഷങ്ങള്‍ നസ്രിയ പങ്കുവെച്ചു.
 
ആദ്യ തെലുങ്ക് ചിത്രം ആയതിനാല്‍ അത് തനിക്ക് സ്‌പെഷ്യല്‍ ആണെന്ന് നടി പറഞ്ഞു. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരവും താരം കൈമാറി.നാച്ചുറല്‍ സൂപ്പര്‍സ്റ്റാര്‍ നാനിയാണ് നായകന്‍. നാനിയുടെ 28ാം ചിത്രമാണിത്. വിവേക് ആത്രേയയാണ് സംവിധാനം. സൂരരൈ പോട്രിന്റെ ഛായാഗ്രഹകന്‍ നികേത് ബോമ്മിയാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.രവിതേജ ഗിരിജാല എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിവേക് സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
 
മണിയറയിലെ അശോകന്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments