Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അന്തികള്ളു പോലെ',പ്രാവിലെ ആദ്യ ഗാനം,ലിറിക്കല്‍ വീഡിയോ

Film SongsPravu Movie

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (14:46 IST)
നവാസ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രാവ് റിലീസിന് ഒരുങ്ങുകയാണ്.സെപ്റ്റംബര്‍ 15 ന് തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍
വീഡിയോ റിലീസായി.
 
'അന്തികള്ളു പോലെ' എന്ന് തുടങ്ങുന്ന പാട്ടിന് ബിജിബാല്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രചന: ബി.കെ. ഹരിനാരായണന്‍.ജെയ്സണ്‍ ജെ നായര്‍, കെ ആര്‍ സുധീര്‍, ആന്റണി മൈക്കിള്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.
അമിത് ചക്കാലക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ഡിനി ഡാനിയല്‍ തുടങ്ങിയവരെ ഗാനരംഗത്ത് കാണാം.ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തിന്റെ 25 ദിവസങ്ങള്‍, ആഘോഷമാക്കി ആരാധകര്‍