Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരക്കാർ ഷൂട്ടിംഗിന് ഒരാഴ്ച്ച ചെലവഴിച്ച പണമുണ്ടെങ്കിൽ മലയാളത്തിൽ ഒരു സിനിമെയെടുക്കാം- ആന്റണി പെരുമ്പാവൂർ

മരക്കാർ ഷൂട്ടിംഗിന് ഒരാഴ്ച്ച ചെലവഴിച്ച പണമുണ്ടെങ്കിൽ മലയാളത്തിൽ ഒരു സിനിമെയെടുക്കാം- ആന്റണി പെരുമ്പാവൂർ

അഭിറാം മനോഹർ

, ഞായര്‍, 8 മാര്‍ച്ച് 2020 (12:00 IST)
മലയാള സിനിമയ്‌ക്ക് സ്വപ്നം കാണാനാവുന്നതിലും ഉയർന്ന ബജറ്റിലാണ് ആശിര്‍വാദ് സിനിമാസിന്റെ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ നിര്‍മിച്ചത്. ചിലവാക്കിയ കാശിനുള്ളത് ചിത്രത്തിലുണ്ടെന്ന് തെളിക്കുന്നതായിരുന്നു ചിത്രത്തിന്റെ ട്രൈലറിൽ പുറത്തുവന്ന രംഗങ്ങൾ. മാർച്ച് 26ന് ചിത്രം ലോകമെങ്ങും റിലീസ് ചെയ്യുമ്പോൾ ചിത്രത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് നിർമാതാവായ ആന്റണി പെരുമ്പാവൂർ.
 
മരക്കാർ സിനിമയുടെ സിനിമക്കായി ഒരാഴ്‌ച്ച  ഷൂട്ടിങ്ങിനായി ചെലവഴിച്ച കാശുകൊണ്ട് മലയാളത്തില്‍ ഒരു സിനിമയെടുക്കാം. അങ്ങനെ എത്രയോ ദിവസങ്ങള്‍ ചിത്രം ഷൂട്ട് ചെയ്തു. ഈ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെയും ടെക്‌നീഷ്യന്മാരുടെയും സ്വപ്നങ്ങള്‍ക്കൊപ്പമാണ് ഞാന്‍ ചേര്‍ന്നുനിന്നത്. അപ്പോഴെല്ലാം എന്റെ പ്രതീക്ഷ ലൊക്കേഷന്‍ ആദ്യമെത്തുന്ന പ്രിയദര്‍ശന്‍സാറും കൈയും മെയ്യും മറന്ന് അഭിനയിക്കുന്ന ലാല്‍സാറും മാത്രമായിരുന്നു. അവരുടെ ആത്മാര്‍ഥമായ സമീപനത്തിന് മുന്‍പില്‍ അവര്‍ക്കുവേണ്ടത് ചെയ്തുകൊടുക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ദൃശ്യം, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം മലയാളസിനിമയുടെ മാർക്കറ്റ് വലുതായിട്ടുണ്ടെന്നും കളമറിഞ്ഞ് കളിക്കുകയാണെങ്കിൽ 50 കോടി രൂപ ധൈര്യമായി ഇറക്കാനാവുന്ന മാർക്കാറ്റാണ് മലയാളത്തിന്റേതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
 
വമ്പൻ ബജറ്റിലൊരുക്കുന്ന കുഞ്ഞാലിക്കായി മാര്‍വെല്‍ സിനിമകള്‍ക്ക് വി എഫ് എക്സ് ഒരുക്കിയ അനിബ്രയിന്‍ ആണ് വി എഫ് എക്സ് രംഗങ്ങൾ ഒരുക്കുന്നത്. ചിത്രം മാർച്ച് 26ന് ലോകമെങ്ങുമായി 5,000ത്തോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചില്ലെ, അവർതമ്മിൽ അന്തർധാര സജീവമാണെന്ന് ഞാൻ സംശയിക്കുന്നു: ശ്രീനിവാസൻ