Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞു, ' മലയാള സിനിമ എന്റെ പേരില്‍ അറിയപ്പെടും; ഇല്ലുമിനാട്ടി തന്നെ

എമ്പുരാന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കുമ്പോഴും പൃഥ്വിരാജിന്റെ മേക്കിങ് ക്വാളിറ്റിയെ കുറിച്ച് പ്രേക്ഷകര്‍ക്കു ഒരേ അഭിപ്രായമാണ്

Prithviraj (Empuraan)

രേണുക വേണു

, ശനി, 29 മാര്‍ച്ച് 2025 (10:43 IST)
Prithviraj (Empuraan)

എമ്പുരാനിലൂടെ പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകനും നടനും കേരളത്തിനു പുറത്ത് ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മലയാളത്തിലെ അതിവേഗ 100 കോടി എന്ന നേട്ടം വെറും രണ്ട് ദിവസം കൊണ്ട് എമ്പുരാന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഈ റെക്കോര്‍ഡ് കൈവശം വച്ചിരിക്കുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതം ആണ്. പൃഥ്വിരാജ് നജീബായി തകര്‍ത്താടിയ ആടുജീവിതവും പാന്‍ ഇന്ത്യന്‍ ചിത്രമായിരുന്നു. 
 
എമ്പുരാന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കുമ്പോഴും പൃഥ്വിരാജിന്റെ മേക്കിങ് ക്വാളിറ്റിയെ കുറിച്ച് പ്രേക്ഷകര്‍ക്കു ഒരേ അഭിപ്രായമാണ്. തിരക്കഥ ശരാശരിയില്‍ ഒതുങ്ങിയപ്പോള്‍ സാങ്കേതികത്തികവില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും പൃഥ്വി തയ്യാറായിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സംവിധായകന്‍ പൃഥ്വിരാജ് മലയാളത്തിന്റെ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ്. അതിനിടയിലാണ് പൃഥ്വിരാജിന്റെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
മലയാള സിനിമ തന്റെ പേരില്‍ എവിടെയെങ്കിലും അറിയപ്പെടുമെന്നാണ് ഈ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത്. കൈരളി ടിവിക്ക് വേണ്ടി ജോണ്‍ ബ്രിട്ടാസാണ് അന്ന് അഭിമുഖം നടത്തിയത്. ' ഞാന്‍ എന്റെ അഭിനയ ജീവിതം തീരുന്നതിനു മുന്‍പ് മലയാള സിനിമ എന്റെ പേരില്‍ എവിടെയെങ്കിലും അറിയപ്പെടും. അത് വാശിയാണ്, കോണ്‍ഫിഡന്‍സാണ്, വിശ്വാസമാണ്. മലയാള സിനിമയ്ക്ക് എനിക്ക് തിരിച്ചു കൊടുക്കാന്‍ പറ്റുന്ന ഏക സമര്‍പ്പണമാണ്.' പൃഥ്വിരാജ് പറയുന്നു. അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു ശേഷം അതേപടി സാധ്യമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മഞ്ജുവിന്റെ ഒറ്റയ്ക്കുള്ള ജീവിതം കഷ്ടമൊന്നുമുള്ളതല്ല, കാരണം സ്ത്രീക്കുള്ള കരുത്ത് പുരുഷനില്ല': ലീല പണിക്കർ