തമിഴിലെയും മലയാളത്തിലെയും സിനിമ ആസ്വാദകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് വരലക്ഷ്മി ശരത് കുമാര്‍. തമിഴ് സൂപ്പര്‍ താരത്തിന്റെ മകളായിരുന്നിട്ട് കൂടി ചെറുപ്പകാലത്ത് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു തമിഴ് റിയാലിറ്റി ഷോയിലാണ് താരം മനസ്സ് തുറന്നത്. സ്വകാര്യ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ഥി തന്റെ ജീവിത കഥ പറഞ്ഞപ്പോഴായിരുന്നു വരലക്ഷ്മിയുടെ തുറന്ന് പറച്ചില്‍.
ഞാനും നിന്നെ പോലെയാണ്, എന്റ മാതാപിതാക്കള്‍( നടന്‍ ശരത്കുമാര്‍, ഛായ) അന്ന് ജോലി ചെയ്യുന്നവരായിരുന്നു. എന്നെ നോക്കാനായി അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. അതിനാല്‍ എന്നെ നോക്കാന്‍ വേറെ ആളുകളെ നിയമിച്ചിരുന്നു. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്നെ അഞ്ചോ ആറോ പേര്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. നിന്റെ കഥ എന്റേത് കൂടിയാണ്. എനിക്ക് കുട്ടികളില്ല. പക്ഷേ ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് എല്ലാ മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കണമെന്ന് ഞാന്‍ പറയുന്നു. വരലക്ഷ്മി ശരത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് മുന്‍പും താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ പറ്റി വരലക്ഷ്മി തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ സേവ് ശക്തി ഫൗണ്ടേഷനിലൂടെ അതിജീവിതകള്‍ക്ക് പിന്തുണ നല്‍കുന്നതിനെ പറ്റിയും വരലക്ഷ്മി പലപ്പോഴായി സംസാരിക്കാറുണ്ട്.