Dhruv Vikram and Anupama Parameswaran: ധ്രുവിനേക്കാൾ പ്രായം അനുപമയ്‌ക്ക്; ഇരുവരും പ്രണയത്തിലെന്ന് ആരാധകർ

നിഹാരിക കെ.എസ്
തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (12:05 IST)
ബൈസൺ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ധ്രുവ് വിക്രമം പേളി മാണിക്ക് അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിൽ അനുപമ പരമേശ്വരനുമായി ബന്ധപ്പെട്ട് ഒരു ചെറിയ കളിയാക്കൽ ഉണ്ടാവുകയും അതിന് ധ്രുവ് ചിരിച്ചതും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
 
അഭിമുഖത്തിന്റെ ഇടയിൽ ആണ് ഇടക്ക് എപ്പോഴോ ധ്രുവ് വിക്രമിന്റെ ഇഷ്ടപെട്ട സിനിമ, പേളി എടുത്ത അഭിമുഖങ്ങളിൽ കണ്ടത്, ഏത് എന്ന ചോദ്യം അവതാരക ചോദിക്കുന്നത്. അതിൽ ഇഷ്ടസിനിമ ഭ്രമയുഗം എന്നും കുറേക്കാലം മുൻപത്തെ ഇഷ്ട സിനിമ ഏതെന്ന ചോദ്യത്തിന് ഉത്തരമായി പറയുന്നത് പ്രേമവും ആണ്. പേളി എടുത്ത അഭിമുഖങ്ങളിൽ അനുപമ വന്ന അഭിമുഖം താൻ കണ്ടു എന്ന ഉത്തരവും ധ്രുവ് നൽകുന്നുണ്ട്. ഇതോടെ ധ്രുവിനെ റോസ്റ്റ് ചെയ്യുകയാണ് പേളി. ഒപ്പം സോഷ്യൽ മീഡിയയുടെ സംശയങ്ങളും.
 
മുൻപും ധ്രുവും അനുപമയ്ക്കും തമ്മിൽ പ്രണയമെന്നും ഇരുവരും ഡേറ്റിങ്ങിൽ എന്നും വാർത്തകൾ വന്നിരുന്നു. അനുപമയും ധ്രുവും ലിപ്‌ലോക് ചെയ്യുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് ഊഹാപോഹങ്ങൾ പ്രചരിച്ചത്. ബ്ലൂമൂൺ എന്നപേരിലുള്ള സ്‌പോട്ടിഫൈ പ്ലേലിസ്റ്റിന്റെ കവർ ചിത്രത്തിന്റേതായി പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടിലായിരുന്നു ഈ ചിത്രം പ്രചരിച്ചതും .
 
പേളിയുടെ ചോദ്യവും ഇപ്പോൾ ധ്രുവ് നൽകിയ ഉത്തരങ്ങളും കൂട്ടി വായിച്ചപ്പോൾ ആണ് ഇവർ വീണ്ടും പ്രണയത്തിൽ ആണെന്ന സംസാരം ശക്തം ആയത്. ഇരുവരുടെയും പ്രായങ്ങൾ വരെ ചിലർ ചർച്ചയാക്കി. അതിൽ അനുപമ ധ്രുവിനേക്കാൾ പ്രായം കൂടുതൽ ഉള്ളതെന്ന് ചിലർ വാദിക്കുന്നു. ഗോസിപ്പുകൾ പ്രചരിച്ചിരുന്നു എങ്കിലും ഇത് വരെയും ധ്രുവും അനുപമയും അഭ്യൂഹങ്ങൾ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

Exclusive: ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് മത്സരിക്കും, വേണുഗോപാലിന്റെ പിന്തുണ; രാഹുലിനു സീറ്റില്ല

പിഎം ശ്രീ ഒപ്പിട്ടതില്‍ എല്‍ഡിഎഫിലെ ഏറ്റുമുട്ടല്‍ തുടരുന്നു; മുന്നണി മര്യാദ പോലും സിപിഎം മറന്നത് നിസ്സാരമായി കാണാനാവില്ലെന്ന് ബിനോയ് വിശ്വം

അടുത്ത ലേഖനം
Show comments