Select Your Language

Notifications

webdunia
webdunia
webdunia
webdunia

Meenakshi: 'പുരുഷൻ വീട്ടിൽ ഗ്യാസ് കുറ്റിയെടുത്ത് പൊക്കുന്നത് പോലെ സ്ത്രീ ചെയ്യണമെന്നില്ല, അതല്ല തുല്യത'; മീനാക്ഷി

Meenakshi

നിഹാരിക കെ.എസ്

, തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (10:15 IST)
തുല്യത എന്ന ഏറെ സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തിൽ തന്റെ അഭിപ്രായവും നിലപാടും അറിയിച്ച് നടി മീനാക്ഷി.   നീതിയും ന്യായവും എങ്ങനെ കാണുന്നുവെന്ന് ഒരാളുടെ കമന്റിന് മറുപടിയായിട്ടാണ് മീനാക്ഷി ഇപ്പോൾ രംഗത്തെത്തിയത്. ഒരു പുരുഷൻ വീട്ടിൽ ഗ്യാസ് കുറ്റിയെടുത്തു പൊക്കുന്നതു പോലെ സ്ത്രീ ചെയ്യണമെന്നില്ല അതല്ല തുല്യതയെന്നും നടി പറഞ്ഞു. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
'നീതീയും ന്യായവും എങ്ങനെ കാണുന്നു…(മുൻപത്തെ ഒരു കമൻ്റിലെ ചോദ്യമാണ്) വിഷയം വളരെ വിശദീകരിക്കേണ്ട ഒന്നാണ് എനിക്കറിയുന്നത് ചെറുതായി ഒന്ന് വിശദീകരിക്കാൻ ശ്രമിക്കാം. മനുഷ്യൻ അവൻ്റെ ജീവിതം കൂടുതൽ പ്രശ്ന രഹിതമായി ഇരിക്കുവാൻ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവും ഉദാ: ഇന്നത്തെ ചെറുപ്പക്കാർ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവിൽ ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക അഥവാ ശക്തനായിരുന്നപ്പോൾ തനിക്കുണ്ടായിരുന്നതൊക്കെ ആ ശക്തി ക്ഷയിക്കുമ്പോൾ അല്ലെങ്കിൽ തന്നേക്കാൾ ശക്തനായി മറ്റൊരുവൻ വന്ന് കീഴ്പ്പെടുത്തി തൻ്റേതെല്ലാം കൊണ്ടുപോവാതിരിക്കുക എന്നതിനുള്ള ബുദ്ധി. മനുഷ്യൻ വനവാസിയായിരുന്ന കാലത്താവട്ടെ കാട്ടു നീതിയായിരുന്നു…ആധുനിക പൗരബോധത്തിൽ കൂടുതൽ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതൽ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം. ആധുനിക പൗരബോധത്തിൽ തുല്യത എന്നൊന്നിനെ നിർവചിക്കുമ്പോൾ ഒരു വീട്ടിലെ പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്ന് പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല…പുരുഷൻ്റെ പിന്നിലാണ് സ്ഥാനം എന്ന നിലയില്ലാതെ തുല്യത എന്ന നീതി. മറ്റൊന്ന് ഫിസിക്കലി ഡിസേബിൾഡ് ആയ ഒരാൾക്ക് തൻ്റെ വീൽചെയറിൽ ഒരു സാധാരണ ഒരാൾക്ക് സാധിക്കുന്നതു പോലെ വീൽചെയറിൽ ATM ലോ…മാളുകളിലോ…കോളേജിലോ..ബാങ്കുകളിലോ ഒക്കെ എത്താൻ കഴിയും വിധം വീൽചെയർ റാമ്പുകൾ ഉറപ്പാക്കി അവരെയും തുല്യതയിൽ എത്തിക്കുക എന്ന ന്യായം. നമുക്ക് തോന്നുക ഇതൊക്കെ സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണെന്നാണ് യഥാർത്തത്തിൽ ഇത് സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണെന്നതാണ് സത്യം'.
 
'ഒരു നാട്ടിൽ ഉള്ള സൗകര്യങ്ങൾ ആ നാട്ടിലുള്ളവരേയും അഭിമാനാർഹരാക്കും ഉദാ: നമ്മുടെ നാട്ടിലെത്തുന്ന അമേരിക്കൻ ടൂറിസ്റ്റുകളേയും മറ്റും കാണുമ്പോൾ അവരെന്തോ ഉയർന്ന നിലയിലാണ് എന്ന ഫീൽ അവർക്കും നമുക്കും. ഏതാണ്ടിതേ ഫീൽ മറ്റ് സ്റ്റേറ്റുകളിൽ നാം പോകുമ്പോൾ നമുക്കും തോന്നാറുണ്ട് എന്നതാണ് സത്യം ഇത് ശരിയാണോ എന്നത് മറ്റൊരു കാര്യം. ചുരുക്കത്തിൽ നമ്മൾ മാത്രമല്ല ജീവിക്കേണ്ടത് അപ്പുറത്തിരിക്കുന്ന ആളും നമ്മെപ്പോലെ പ്രധാനമാണ് അഥവാ തുല്യരാണ് നമ്മൾ ശല്യമാവരുത് എന്ന നീതിയും ന്യായവും സ്വയം തോന്നിയാൽ ജീവിതം സുന്ദരം. അതിനു വേണ്ടുന്നതായ ആധുനിക പൗരബോധത്തിനു വേണ്ട വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കിയാൽ മതിയാവും. മിക്ക വികസിത പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഈ നിലയിലാണ് എന്നു കാണാം. എന്തുകൊണ്ടും സ്കാൻഡിനേവിയൻ രാജ്യങ്ങൾക്ക് തുല്യമാവാൻ സകല സാധ്യതകളും നിലനില്ക്കുന്ന നാടു തന്നെയാണ് കേരളം..മനസ്സ് വെച്ചാൽ', മീനാക്ഷി കുറിച്ചു
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty as Pablo Escobar: 'ധനാഢ്യനായ ലഹരി മാഫിയ തലവന്‍'; ഇന്ത്യന്‍ എസ്‌കോബാറാകാന്‍ മമ്മൂട്ടി