Select Your Language

Notifications

webdunia
webdunia
webdunia
webdunia

താന്‍ സിംഗിള്‍ അല്ലെന്ന് വെളിപ്പെടുത്തി അനുപമ

Anupama Parameshwaran about Relationship
, ബുധന്‍, 1 ജൂണ്‍ 2022 (20:24 IST)
പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്‍. ഇപ്പോള്‍ മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സജീവമാണ് താരം. ഇപ്പോള്‍ ഇതാ തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താന്‍ സിംഗിള്‍ അല്ലെന്നും തനിക്ക് ഒരാളുമായി പ്രണയം ഉണ്ടെന്നും അനുപമ പറഞ്ഞു. എന്നാല്‍ ആ പ്രണയം വണ്‍സൈഡ് ആണെന്നാണ് അനുപമ പറയുന്നത്.
 
തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതായി അനുപമ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ആരാധകര്‍ സമൂഹമാധ്യമത്തിലൂടെ ചോദിച്ചപ്പോഴാണ് താരം അത് പറഞ്ഞത്. തനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നെന്നും എന്നാല്‍ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി എന്നും അനുപമ അന്ന് വ്യക്തമാക്കി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയദര്‍ശന്റെ ത്രില്ലര്‍, മലയാളത്തിലെ യുവ താരനിര, ചിത്രീകരണം ഓഗസ്റ്റില്‍