Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

നേരിട്ട് കണ്ടിട്ടില്ല,പാട്ടുകള്‍ എന്നും ശ്രദ്ധിച്ചിരുന്നു,നിത്യം ജീവിക്കും കെ.കെയുടെ ഗാനങ്ങള്‍:ഉണ്ണി മേനോന്‍

ഉണ്ണി മേനോന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 1 ജൂണ്‍ 2022 (17:14 IST)
കൃഷ്ണകുമാറിനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകള്‍ എന്നും ശ്രദ്ധിച്ചിരുന്നുവെന്ന് ഉണ്ണി മേനോന്‍.'ഉയിരേ ഉയിരേ..' 'സ്‌ട്രോബെറി കണ്ണേ..', 'നിനെയ്ത് നിനെയ്ത്..' എന്നീ ഗാനങ്ങളിലെ അദ്ദേഹത്തിന്റെ ആലാപന ശൈലി എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
 
ഉണ്ണിമേനോന്റെ വാക്കുകള്‍ 
'ജീവിത ഗന്ധിയായ പാട്ടുകാരനായിരുന്നു കെ കെ എന്ന കൃഷ്ണകുമാര്‍. തന്റെ തനതായ സമാനതയില്ലാത്ത വ്യത്യസ്തമായ ശബ്ദത്തിലൂടെ ഒട്ടനവധി ഗാനങ്ങളിലൂടെ സംഗീതലോകത്തു സ്വന്തമായ വ്യക്തിമുദ്ര ചാര്‍ത്തിയ ഗായകന്‍.
കൃഷ്ണകുമാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകള്‍ എന്നും ശ്രദ്ധിച്ചിരുന്നു. 'ഉയിരേ ഉയിരേ..' 'സ്‌ട്രോബെറി കണ്ണേ..', 'നിനെയ്ത് നിനെയ്ത്..' എന്നീ ഗാനങ്ങളിലെ അദ്ദേഹത്തിന്റെ ആലാപന ശൈലി എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യാദൃശ്ചികമായി അദ്ദേഹം പാടിയ ഏറ്റവും പുതിയ ഗാനം, ഹാരിസ് ജയരാജ് സംഗീതം നല്‍കിയ ലെജന്‍ഡ് എന്ന ചിത്രത്തിലെ ഗാനം കേള്‍ക്കാന്‍ ഇടയായി. ആ ചിത്രത്തില്‍ ബോംബെ ജയശ്രീയോടൊപ്പം ഒരു ഗാനം ഞാനും ആലപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കെ കെ പാടിയ ഗാനവും കേള്‍ക്കാനിടയായത്.
 
ദൈവത്തിന്റെ തീരുമാനങ്ങള്‍ ചിലപ്പോള്‍ വളരെ ക്രൂരമാണ്. കൃഷ്ണകുമാറിന്റെ അകാലത്തിലുള്ള വിയോഗവും അക്കൂട്ടത്തില്‍ പെടും. 
 
കൃഷ്ണകുമാറിന്റെ വിയോഗം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിന് കൈവരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
തന്റെ ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കെ കെ യുടെ ആത്മാവിന് ശാന്തി നേരുന്നു. നിത്യം ജീവിക്കും കെ കെ യുടെ ഗാനങ്ങള്‍ ...'- ഉണ്ണിമേനോന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കയറില്‍ കെട്ടിത്തൂങ്ങി താരങ്ങള്‍,'ആര്‍ആര്‍ആര്‍' വിഎഫ്എക്‌സ് വിഡിയോ