Publish Date: Mon, 07 Nov 2022 (15:12 IST)
Updated Date: Mon, 07 Nov 2022 (15:14 IST)
അനുപമ പരമേശ്വരന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടി നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.'ജെഎസ്‌കെ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
അനുപമയെ കൂടാതെ ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി.
സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവും സിനിമയിലുണ്ട്. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് അഭിനയ ലോകത്തേക്ക് മാധവ് ചുവടുവെക്കുന്നത്.
രെണദിവ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.