Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോര്‍ കമ്മിറ്റി അംഗത്വം വേണ്ട, ഒരു ടേം കൂടി എംപിയാക്കണം; കേന്ദ്ര നേതൃത്വത്തെ അറിയിച്ച് സുരേഷ് ഗോപി

രാജ്യസഭാ എംപി എന്ന നിലയില്‍ കഴിഞ്ഞ ആറ് വര്‍ഷം ചെയ്ത ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ടേം കൂടി അനുവദിക്കണമെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്

Suresh Gopi needs one more term as Rajyasabha MP
, ശനി, 15 ഒക്‌ടോബര്‍ 2022 (08:14 IST)
ബിജെപി കോര്‍ കമ്മിറ്റി അംഗത്വം ഏറ്റെടുക്കാന്‍ വിമുഖത അറിയിച്ച് സുരേഷ് ഗോപി. ഒരു ടേം കൂടി രാജ്യസഭാ എംപി സ്ഥാനം വേണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം. ഇക്കാര്യം സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. രാജ്യസഭാ എംപിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗമാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ഈ സ്ഥാനം വേണ്ട എന്നാണ് സുരേഷ് ഗോപിയുടെ നിലപാട്.
 
രാജ്യസഭാ എംപി എന്ന നിലയില്‍ കഴിഞ്ഞ ആറ് വര്‍ഷം ചെയ്ത ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ടേം കൂടി അനുവദിക്കണമെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. നോമിനേറ്റഡ് എംപി എന്ന നിലയില്‍ ഒരു അവസരം കൂടി സുരേഷ് ഗോപി പ്രതീക്ഷിക്കുന്നുണ്ട്. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
അതേസമയം, സംസ്ഥാന താല്‍പര്യങ്ങളെ മറികടന്നാണ് ബിജെപിയെ കോര്‍ കമ്മിറ്റി അംഗമാക്കാന്‍ കേന്ദ്ര നേതൃത്വം നേരിട്ടു തീരുമാനിച്ചത്. സുരേഷ് ഗോപിയിലൂടെ കേരളം പിടിക്കാമെന്ന പദ്ധതിയാണ് ഇതിലൂടെ കേന്ദ്രത്തിനുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതൃപ്തി പുകയുന്നു; കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ ശശി തരൂര്‍ പാര്‍ട്ടി വിട്ടേക്കും