Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർത്തിയും കൊതിയുമുള്ള നടനാണ് മമ്മൂട്ടി: സംവിധായകന്റെ വാക്കുകൾ വൈറലാകുന്നു

ആർത്തിയും കൊതിയുമുള്ള നടനാണ് മമ്മൂട്ടി: സംവിധായകന്റെ വാക്കുകൾ വൈറലാകുന്നു

ചിപ്പി പീലിപ്പോസ്

, വെള്ളി, 14 ഫെബ്രുവരി 2020 (14:26 IST)
മലയാള സിനിമയിൽ പ്രഗൽഭരായ ഒട്ടനവധി സംവിധായകരെ പരിചയപ്പെടുത്തിയ നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. പുതുമുഖങ്ങൾക്കെല്ലാം അവസരം നൽകുന്ന കാര്യത്തിൽ യാതോരു സങ്കോചവും കാണിക്കാത്ത ആളാണ് മമ്മൂട്ടി. മമ്മൂട്ടി കൈപിടിച്ചുയർത്തിയ സംവിധായകരിൽ ഒരാളാണ് അൻ‌വർ റഷീദ്. 
 
മലയാള സിനിമയ്ക്ക് ഒഴിച്ച് കൂടാനാകാത്ത അവിഭാജ്യഘടകമാണ് അൻ‌വർ റഷീദ്. രാജമാണിക്യം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അൻവർ റഷീദ് മമ്മൂട്ടി ഇരട്ട വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട അണ്ണൻ തമ്പി എന്ന ചിത്രവും ഒരുക്കി. ഇപ്പോഴിതാ, മമ്മൂട്ടിയുടെ അഭിനയത്തോടുള്ള ആസക്തിയെ കുറിച്ച് വാചാലനാവുകയാണ് സംവിധായകൻ.
 
പുതിയ ആളുകൾ രംഗത്ത് വരണം എന്ന ആഗ്രഹം എപ്പോഴുമുള്ള നടനാണ് മമ്മൂക്ക എന്നും തനിക്ക് ആദ്യ ചിത്രമൊരുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ മനോഭാവം കൊണ്ടാണെന്നും അൻവർ റഷീദ്. ‘മമ്മൂട്ടി, കാഴ്ചയും വായനയും’ എന്ന ഡി.സി ബുക്സ് പ്രസദ്ധീകരിച്ച പുസ്തകത്തിലാണ് അൻ‌വർ രഷീദ് മമ്മൂട്ടിയെ കുറിച്ച് എഴുതിയത്. അൻവറിന്റെ വാക്കുകൾ ഇങ്ങനെ:
 
‘അഭിനയിക്കാൻ ഇത്രത്തോളം കൊതിയും ആർത്തിയുമുള്ളൊരു നടനെ സിനിമയിൽ വേറെ കാണാനാകില്ല. ചെറുപ്പക്കാരേക്കാൾ എക്സൈറ്റ്മെന്റാണ് അദ്ദേഹത്തിന്. മമ്മൂക്ക ഇന്നും മലയാള സിനിമയിലെ സജീവ സാന്നിധ്യമായി നില നിൽക്കുന്നതിന്റെ കാരണവും അത് തന്നെ. എത്രയോ വലിയ നടന്മാർ അവരുടെ പ്രായത്തിന്റെ ഒരവസ്ഥ കഴിഞ്ഞാൽ സിനിമയിൽ നിന്ന് മാറുന്നതും, മാറിയില്ലെങ്കിൽ തന്നെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവം മാറുന്നതും നാം കാണുന്നു.‘
 
‘രാജമാണിക്യം , തുറുപ്പുഗുലാൻ പോലെ ഉള്ള സിനിമകളിലെ കഥാപാത്രങ്ങൾ ഒരു നടൻ സാധാരണ അയാളുടെ അഭിനയ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിലായിരിക്കും ചെയ്യാൻ സാധ്യത. അതിനു ശേഷമായിരിക്കും ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളിലേക്ക് എത്തുക. പക്ഷേ മമ്മൂക്കയിൽ നാം കാണുന്നത് നേരെ വിപരീതമായിട്ടുള്ള ഒരു മാറ്റമാണ്. അഭിനയിക്കുന്നിടത്തോളം കാലം മമ്മൂക്ക ഒരു താരമായിത്തന്നെയായിരിക്കും നിലനിൽക്കുക. മറ്റു പലരും നടൻ എന്ന നിലയിൽ നില നിന്നേക്കും. എന്നാൽ മമ്മൂക്ക നടനും താരവുമായി തന്നെ തുടരും. അഭിനയ മികവും സൗന്ദര്യവും കൊണ്ട് മാത്രം ഒരാൾക്ക് ഇത് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ധാരാളം കാര്യങ്ങൾ ഇതിന് ബാധകമാണ്‘.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടമറ്റത്ത് കത്തനാരായി ജയസൂര്യ; ടീസർ പങ്കുവച്ച് പൃഥ്വിരാജ്; രണ്ടു ഭാഗങ്ങളായി ത്രീഡി ചിത്രം