Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അപ്പന്‍ ചത്താലും ചത്തില്ലേലും ശരി ഈ ക്രിസ്മസിന് വീട്ടീ പോവും'; 'അപ്പന്‍' സിനിമയിലെ റോസിയായി അനന്യ

'അപ്പന്‍ ചത്താലും ചത്തില്ലേലും ശരി ഈ ക്രിസ്മസിന് വീട്ടീ പോവും'; 'അപ്പന്‍' സിനിമയിലെ റോസിയായി അനന്യ

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (11:08 IST)
കുടുംബബന്ധങ്ങളുടെ കാണാപ്പുറങ്ങളും വന്യതയും പ്രമേയമാക്കി സണ്ണി വെയ്‌ന്റെ ഫാമിലി ത്രില്ലര്‍ ചിത്രം 'അപ്പന്‍' റിലീസിന് ദിവസങ്ങള്‍ മാത്രം.ചിത്രം ഒക്ടോബര്‍ 28 മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും.
 
'റോസി: ഇത്തവണ അപ്പന്‍ ചത്താലും ശരി ചത്തില്ലേലും ശരി ഈ ക്രിസ്മസിന് ഞാന്‍ വീട്ടീ പോവും'- അനന്യ അവതരിപ്പിക്കുന്ന റോസി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് സംവിധായകന്‍ കുറിച്ചു.
വാര്‍ദ്ധക്യവും അരക്ക് കീഴെ തളര്‍ച്ചയും ബാധിച്ച്, എന്നെന്നേക്കുമായി കട്ടിലില്‍ ജീവിതം തള്ളി നീക്കുന്ന ഒരു വൃദ്ധനായ അപ്പന്റെയും അദ്ദേഹത്തിന്റെ മരണവും സ്വത്തുക്കളും ആഗ്രഹിച്ച് ജീവിക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും ജീവിതം ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമാണ് 'അപ്പന്‍'. എന്നാല്‍ ഇത്തരം സിനിമകളില്‍ പൊതുവെ കാണുന്ന ഒരു ശൈലിയെ ഉടച്ച് വാര്‍ത്ത് കൊണ്ട് ചിത്രത്തിലെ ഏറ്റവും നെഗറ്റീവ് ഷേഡ് ഉള്ള, കുടുംബത്തിന് അങ്ങേയറ്റം ശല്യമായ ഒരു അപ്പന്റെ വേഷമാണ് ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രം തന്നെ ചെയ്യുന്ന അലന്‍സിയറൂടേത്.
 
സണ്ണി വെയ്‌നും ഗ്രെയ്സ് ആന്റണിയും മക്കളുടെ വേഷവും, അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും ചെയ്യുന്ന ചിത്രത്തില്‍ പോളി വത്സന്‍ അലന്‍സിയറുടെ ഭാര്യയുടെ വേഷം ചെയ്യുന്നു. എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമാണ് പുലര്‍ത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മലയോര കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ആണ്.
 
തൊടുപുഴയുടെ ഗ്രാമീണഭംഗിയില്‍ ചിത്രീകരിച്ച 'അപ്പനി'ല്‍ രാധിക രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിറ്റ് ആന്‍ഡ് ട്രിം! ദിലീപിന്റെ 'D147' ഒരുങ്ങുന്നു