ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നടി അർച്ചന കവി. താരം വിവാഹിതയായിരിക്കുകയാണ്. റിക്ക് വർഗീസ് ആണ് വരൻ. നടിയുടെ രണ്ടാം വിവാഹമാണിത്. വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചന കവി റിക്കിനെ പരിചയപ്പെടുന്നത്.
ടൈം പാസിന് തുടങ്ങിയത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. റിക്കിനെ പരിചയപ്പെടും മുമ്പ് താൻ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്നാണ് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ അർച്ചന പറയുന്നത്. ആ ബന്ധം എന്തുകൊണ്ട് തകർന്നുവെന്നും അർച്ചന പറയുന്നുണ്ട്.
'ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. കണ്ണൂരിൽ വീട് പണി നടക്കുന്ന സമയമാണ്. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ഞാൻ ഡേറ്റിങിനായി നോക്കുകയായിരുന്നില്ല. വെറുതെ ടൈം പാസിന് മിണ്ടാം എന്ന് കരുതി നോക്കിയതാണ്. ഞങ്ങൾ കണക്ടായി. മിണ്ടാൻ തുടങ്ങിയത് തന്നെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചായിരുന്നു.
തുടക്കത്തിൽ തന്നെ സംസാരിച്ചിരുന്നത് വലിയ വലിയ കാര്യങ്ങളെക്കുറിച്ചായിരുന്നു. എന്തോ ശക്തി ഞങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയായിരുന്നു. ഞാൻ എന്റെ ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു. ഞാൻ ഉപയോഗിച്ച സ്ട്രാറ്റജി മോശമായിരുന്നു. ഡേറ്റ് ചെയ്യുന്ന സമയത്ത് ഞാൻ എന്റെ എല്ലാ മോശം കാര്യങ്ങളും ആദ്യമേ പറയും. എപ്പോൾ ഓടും എന്ന് നോക്കാനാണ്. ചിലപ്പോൾ കൂട്ടിപ്പറയുകയും ചെയ്യും. നിൽക്കുമോ എന്നറിയണം.
മാനസികാരോഗ്യത്തിന്റെ കാര്യം പറയുമ്പോൾ അതിനെന്താ എല്ലാവർക്കും ഉണ്ടല്ലോ എന്ന് പറയും. പക്ഷെ ഒരു പാനിക് അറ്റാക് കാണേണ്ടി വരുമ്പോൾ മൂന്നാമത്തെ സെക്കന്റിൽ ഓടുന്നത് കാണാൻ പറ്റും. അതാണ് സത്യം. ആളുകൾക്ക് കൂടെ ഉണ്ടാകുമെന്ന് പറയാൻ എളുപ്പമാണ്. റിക്കും ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഞാനുണ്ടാകും എന്നൊക്കെ.
പക്ഷെ അവന്റെ വാക്കുകളും പ്രവർത്തിയും മാച്ച് ആകുന്നതായിരുന്നു. അതാണ് അവനെ വ്യത്യസ്തനാക്കിയതെന്നും അർച്ചന പറയുന്നു. ഞാനൊരു സ്‌പോയിൽ ചൈൽഡ് ആണെന്നായിരുന്നു പലരും പറഞ്ഞത്. ഞാനും അത് വിശ്വസിച്ചിരുന്നു ഒരു ഘട്ടത്തിൽ. പക്ഷെ ഒരു മകളെ രാജകുമാരിയെപ്പോലെയാണ് ട്രീറ്റ് ചെയ്യേണ്ടതെന്നും അതിൽ ഒരു ചർച്ചയും വേണ്ടതില്ലെന്ന് പറഞ്ഞ ഏകയാൾ റിക്കാണ്. എന്നെ വളരെ നന്നായാണ് ട്രീറ്റ് ചെയ്യുന്നത്. മുമ്പൊരിക്കലും എന്നെയാരും ഇങ്ങനെ ട്രീറ്റ് ചെയ്തിട്ടില്ല', അർച്ചന പറയുന്നു.