Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തുക്കളായി തുടരും, മലൈകയും അർജുൻ കപൂറും വേർപിരിഞ്ഞതായി റിപ്പോർട്ടുകൾ

Arjun kapoor

അഭിറാം മനോഹർ

, വെള്ളി, 31 മെയ് 2024 (18:29 IST)
ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളായിരുന്ന മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. അര്‍ബാസ് ഖാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമാണ് തന്നേക്കാള്‍ പ്രായത്തിനിളയതായ അര്‍ജുന്‍ കപൂറുമായി മലൈക പ്രണയത്തിലായത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിയിരുന്നു. ഇരുവരും വേര്‍പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
 
2019ലായിരുന്നു തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് മലൈകയും അര്‍ജുന്‍ കപൂറും വ്യക്തമാക്കിയത്. അര്‍ജുന്‍ കപൂറിനേക്കാള്‍ 12 വയസിന് മുതിര്‍ന്നതാണ് മലൈക. അതിനാല്‍ തന്നെ ഇരുവരുടെയും ബന്ധത്തിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും അന്ന് ഉയര്‍ന്നിരുന്നു. സൗഹൃദം നിലനിര്‍ത്തികൊണ്ട് തന്നെ വേര്‍പിരിയാനുള്ള തീരുമാനത്തില്‍ ഇരുവരും എത്തിയതായാണ് ബോളിവുഡ് മീഡിയകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് താരങ്ങള്‍ വേര്‍പിരിഞ്ഞതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ന്‍,നോ എന്‍ട്രി 2 എന്നീ സിനിമകളിലാണ് അര്‍ജുന്‍ കപൂര്‍ നിലവില്‍ അഭിനയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുഷ്പ 2' കഥ ലീക്ക് ആകുമോ? സംവിധായകന് ആശങ്ക, ഒടുവില്‍ ടീം ചെയ്തത് ഇതാണ് !