Publish Date: Tue, 22 Jun 2021 (14:22 IST)
Updated Date: Tue, 22 Jun 2021 (14:24 IST)
നടന്‍ അര്‍ജുന്‍ നന്ദകുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.കല്യാണത്തിന് ആരെയും ക്ഷണിക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് അര്‍ജുന്‍ നന്ദകുമാര്‍ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.
'ഇന്നലെ എന്റെ വിവാഹം ആയിരിന്നു ദിവ്യ പിള്ള ആണ് വധു. ഈ പാന്‍ഡാമിക് സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് വിവാഹം നടന്നത്.അതുകൊണ്ട് എന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കല്യാണത്തിന് ക്ഷണിക്കാന്‍ പറ്റിയില്ല.എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും എപ്പോഴും ഉണ്ടാകണം. കല്യാണത്തിന് ആശംസകള്‍ അറിയിച്ച എല്ലാ പ്രിയപെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി'- അര്‍ജുന്‍ നന്ദകുമാര്‍ കുറിച്ചു.