Webdunia - Bharat's app for daily news and videos

Install App

ലിസ്റ്റിൻ പറഞ്ഞ നടൻ നിവിൻ പോളിയോ? സെറ്റിൽ നിന്നും ഇറങ്ങിപ്പോയോ?: ‘ബേബി ഗേൾ’ സംവിധായകൻ പറയുന്നു

നിഹാരിക കെ.എസ്
ശനി, 3 മെയ് 2025 (16:03 IST)
ലിസ്റ്റിൻ സ്റ്റീഫന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ‘ബേബി ഗേളി’ന്റെ സെറ്റിൽ നിന്നും നായകനായ നിവിൻ പോളി ഇറങ്ങിപ്പോയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങളിൽ വ്യക്തത വരുത്തി സിനിമയുടെ സംവിധായകൻ അരുൺ വർമ്മ. സെറ്റിൽ നിന്നും നിവിൻ പോളി വഴക്കുണ്ടാക്കി ഇറങ്ങിപ്പോയിട്ടില്ലെന്നും തന്റെ ചിത്രത്തിലെ നിവിന്റെ സീനുകളിൽ മുക്കാൽ ഭാഗവും തീർത്തുകഴിഞ്ഞെന്നും സംവിധായകൻ പ്രമുഖ ചാനലിനോട് പ്രതികരിച്ചു.
 
‘നിവിൻ സീനിയറായ ഒരു ആർട്ടിസ്റ്റ് ആണ്. അദ്ദേഹത്തിന് ഇങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണ്. ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞതെന്താണെന്ന് തനിക്കറിയില്ല. ലിസ്റ്റിൻ എന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി അഭിപ്രായം പറയാൻ എനിക്ക് കഴിയില്ല. പക്ഷേ എന്റെ സിനിമയിൽ ഇപ്പോൾ പുറത്തുവരുന്ന രീതിയിലുള്ള പ്രശ്നങ്ങൾ നടന്നിട്ടില്ല. എന്റെ സിനിമയുടെ സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങി പോയി എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഞങ്ങൾ അറിയാതെ വേറെ എവിടേക്കോ ഇറങ്ങിപ്പോയി എന്നൊക്കെ പറയുന്നത് വാസ്തവവിരുദ്ധമാണ്', അരുൺ പറ‌ഞ്ഞു. ‌
 
ദിലീപിന്റെ ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ്, നിർമ്മാതാവ് വിവാദ പ്രസ്താവന നടത്തിയത്. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും ആ തെറ്റ് തുടർന്നാൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും നടന്റെ പേരെടുത്ത് പറയാതെ ലിസ്റ്റിൻ പറയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments