നാഗ ചൈതന്യ-തമന്ന ഭാട്ടിയ തെലുങ്ക് ചിത്രം '100% ലൗ ' മലയാളി പ്രേക്ഷകര്‍ക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ റിലീസ് ചെയ്ത് പത്തുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ റൊമാന്റിക് എന്റര്‍ടെയ്നര്‍ വന്‍ വിജയം നേടി. തുടക്കകാലത്ത് നാഗ ചൈതന്യയുടെ തന്നെ ഏറ്റവും വലിയ വിജയ വിജയങ്ങളിലൊന്നായിരുന്നു ഇത്. പത്താം വാര്‍ഷികം പ്രൊഡക്ഷന്‍ ഹൗസ് ആഘോഷമാക്കി.
'100% ബ്ലോക്ക്ബസ്റ്റര്‍ ഫാമിലി എന്റര്‍ടെയ്നര്‍ 100% ലവിന്റെ
ഒരു ദശകം'- നിര്‍മ്മാതാക്കള്‍ കുറിച്ചു.
അല്ലു അര്‍ജുനനൊപ്പം ആര്യ, ആര്യ 2 തുടങ്ങിയ റൊമാന്റിക് ചിത്രങ്ങള്‍ക്കു ശേഷം സുകുമാര്‍ സംവിധാനം ചെയ്ത് 2011 ല്‍ പുറത്തിറങ്ങിയ ചിത്രം കൂടിയാണിത്.