Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്ര ഒറിജിനാലിറ്റി മതിയോ? വിമർശകർക്ക് ലിപ്‌സിങ്ക് വീഡിയോയിലൂടെ മറുപടി നൽകി ഹരീഷും ആര്യ ദയാലും: വീഡിയോ

ഇത്ര ഒറിജിനാലിറ്റി മതിയോ? വിമർശകർക്ക് ലിപ്‌സിങ്ക് വീഡിയോയിലൂടെ മറുപടി നൽകി ഹരീഷും ആര്യ ദയാലും: വീഡിയോ
, ബുധന്‍, 12 മെയ് 2021 (16:56 IST)
ഒറിജിനൽ സോംഗുകളുടെ കവർ രൂപങ്ങളുമായി എത്തി നിരവധി ആരാധകരെ സൃഷ്ടിച്ച ഗായകരാണ് ഹരീഷ് ശിവരാമകൃഷ്‌ണനും ആര്യാ ദയാലും. ആസ്വാദകരെ പോലെ തന്നെ വിമർശകരും രണ്ട് ഗായകർക്കും ഉണ്ട്. ഒറിജിനൽ ഗാനങ്ങളെ നശിപ്പിക്കുന്നുവെന്നാണ് ഈ ഗായകർക്കെതിരെ വിമർശനം ഉയരാറുള്ളത്. 
 
കഴിഞ്ഞ ദിവസം ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ അടിയെ കൊല്ലുതെ എന്ന ഗാനം ആര്യാ ദയാൽ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയും ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനവും ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശനങ്ങളോട് അതേ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഹരീഷും ആര്യ ദയാലും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Dhayal (@aryadhayal)

ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിൽ എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേർന്നു പാടി ഹിറ്റാക്കിയ എന്ന ഗാനത്തിന്റെ ലിപ്‌സിങ്ക് വീഡിയോ രണ്ടുപേരും ചേർന്ന് പാടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഒറിജിനലിനോട് മാക്സിമം നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്’ എന്ന അടിക്കുറിപ്പോടെ ഹരീഷ്  ആണ് ഈ വീഡിയോ ആദ്യം ചെയ്‌തത്. തുടർന്ന് ഹരീഷിന്റെ വീഡിയോയ്ക്കൊപ്പം ചേർത്ത് തന്റെ ലിപ്സിങ്ക് വേർഷൻ ആര്യയും പങ്കുവെക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സിനിമ കണ്ടോണ്ടിരിക്കുമ്പോള്‍ മോന്തക്കിട്ട് തൊഴിക്കാന്‍ തോന്നി'; പക്ഷേ, താനൊരു പാവമാണെന്ന് ദിനീഷ്