Publish Date: Sat, 24 Dec 2022 (15:12 IST)
Updated Date: Sat, 24 Dec 2022 (15:15 IST)
വിവാഹ ജീവിതത്തിന്റെ പത്താം വാര്‍ഷികം നടി അശ്വതി ശ്രീകാന്ത് ആഘോഷിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി.മൂത്ത മകള്‍ പത്മക്ക് 9 വയസ്സുണ്ട്. 2021 ജനുവരിയിലായിരുന്നു നടി രണ്ടാമതും അമ്മയായത്. കമല എന്നാണ് രണ്ടാമത് കുട്ടിയുടെ പേര്.ഇപ്പോഴിതാ പിച്ച വച്ച് നടന്നു വരുന്ന ഇളയ മകള്‍ കമലയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു.
അനിയത്തിയെ കിട്ടിയ പത്മയും കമലയുടെ കാര്യങ്ങളെല്ലാം നോക്കുന്നുണ്ടെന്നും ഉത്തരവാദിത്തമുള്ള ചേച്ചിയാണ് പത്മ എന്നും അശ്വതി പറഞ്ഞിരുന്നു.