Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asif Ali: പറ്റി പോയി, ചേച്ചി എന്നോട് ക്ഷമിക്കണം, സഹതാരത്തെ ചേർത്ത് നിർത്തി ക്ഷമ ചോദിച്ച് ആസിഫ് അലി, താരമല്ല മണ്ണിൽ കാലുറപ്പിച്ച മനുഷ്യനെന്ന് സോഷ്യൽ മീഡിയ

Asif Ali- Sulekha

അഭിറാം മനോഹർ

, വെള്ളി, 10 ജനുവരി 2025 (12:42 IST)
Asif Ali- Sulekha
രേഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിച്ച് നടന്‍ ആസിഫ് അലി. 2025ന്റെ ആദ്യഹിറ്റെന്ന നിലയില്‍ തിയേറ്ററുകളില്‍ മുന്നേറുന്ന രേഖാചിത്രം എന്ന സിനിമയില്‍ സുലേഖയും വേഷമിട്ടിരുന്നു. എന്നാല്‍ സിനിമ പുറത്ത് വന്നപ്പോള്‍ ഈ രംഗങ്ങള്‍ സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ നീക്കം ചെയ്തിരുന്നു. ആദ്യമായി അഭിനയിച്ച സിനിമ കാണാനായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു സുലേഖ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ സിനിമ അവസാനിച്ചപ്പോള്‍ ഈ രംഗങ്ങള്‍ കാണാതെ വന്നതോടെ സങ്കടം സഹിക്കവയ്യാതെ സുലേഖ പൊട്ടികരയുകയായിരുന്നു.
 
സിനിമ കാണാനായി ഇതേ തിയേറ്ററില്‍ ആസിഫ് അലിയും ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞ് സങ്കടപ്പെട്ടിരിക്കുന്ന സുലേഖയെ ആസിഫ് അലി കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു. സുലേഖ ചേച്ചി തന്നോട് ക്ഷമിക്കണമെന്നും മനഃപൂര്‍വം ചെയ്ത കാര്യമല്ലെന്നും പറ്റി പോയെന്നും ആസിഫ് അലി പറഞ്ഞു.  ചേച്ചി ചെയ്ത രണ്ട് ഷോട്ടുകള്‍ മനോഹരമായിരുന്നുവെന്നും തന്റെ അടുത്ത സിനിമയില്‍ ഉറപ്പായും ചേച്ചിക്ക് അവസരം നല്‍കുമെന്നും സുലേഖ ചേച്ചിയെ ചേര്‍ത്തുനിര്‍ത്തികൊണ്ട് ആസിഫ് പറഞ്ഞു. ഇത് കേട്ടതോടെ സങ്കടങ്ങളെല്ലാം മാറിയെന്നും ഇതിലും വലിയ ഭാഗ്യം തനിക്ക് കിട്ടാനില്ലെന്നുമാണ് സുലേഖ പ്രതികരിച്ചത്.
 
 ഇതിന് ശേഷം നടന്ന പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ ആസിഫ് അലി ഇക്കാര്യം പറയുകയും ചെയ്തിരുന്നു. നിരവധി പേരാണ് സുലേഖ ചേച്ചിയ്‌ക്കൊപ്പമുള്ള ആസിഫിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വലിയ താരമായി മാറിയെങ്കിലും തനിക്ക് ചുറ്റുമുള്ള മനുഷ്യരെ പരിഗണിക്കുന്ന വ്യക്തിയാണ് ആസിഫെന്നും ഒരു നല്ല മനുഷ്യന്‍ ഇത്തരത്തിലാണ് പെരുമാറേണ്ടതെന്നും വീഡിയോയ്ക്ക് കീഴില്‍ ആളുകള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ഗെയിം ചേഞ്ചർ അല്ല ഗെയിം ഓവർ! വീണ്ടും അടിപതറി ഷങ്കർ; രാം ചരണിനും നല്ല കാലമല്ല